ഇൻസ്റ്റഗ്രാം ഇനി തോന്നും പോലെ ഉപയോഗിക്കാനാകില്ല; മാറ്റങ്ങളറിയാം

കുട്ടികൾക്ക് ഈ സെറ്റിങ്ങ് സ്വന്തം നിലയിൽ മാറ്റാനും സാധിക്കില്ല
Big change in instagram for teens

ഇൻസ്റ്റഗ്രാം ഇനി തോന്നും പോലെ ഉപയോഗിക്കാനാകില്ല; മാറ്റങ്ങളറിയാം

Updated on

കൗമാരപ്രായത്തിലുള്ള കുട്ടികൾക്കുള്ള ഉള്ളടക്കത്തിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്തി ഇൻസ്റ്റഗ്രാം. 13 വയസിനു മുകളിലുള്ളവർക്ക് കാണാനാകുന്ന സിനിമകളുടെ അതേ മാനദണ്ഡം തന്നെയാണ് ഇൻസ്റ്റഗ്രാമും ഉപയോഗിച്ചിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതോടെ 18 വയസിൽ താഴെയുള്ള ഉപയോക്താക്കളെല്ലാം ഓട്ടോമാറ്റിക് ആയി 13 പ്ലസ് സെറ്റിങ്ങിലേക്ക് മാറും. കുട്ടികൾക്ക് ഈ സെറ്റിങ്ങ് സ്വന്തം നിലയിൽ മാറ്റാനും സാധിക്കില്ല. മാതാപിതാക്കളുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ സെറ്റിങ് മാറ്റാൻ സാധിക്കൂ.

കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ എല്ലാം ഫിൽറ്റർ ചെയ്യാവുന്ന വിധത്തിലുള്ള ഫീച്ചർ ഇന്ത്യയിൽ ലഭ്യമാണ്. മറ്റു രാജ്യങ്ങളിലും വൈകാതെ ഈ ഫീച്ചർ നടപ്പിലാക്കുമെന്ന് മെറ്റ പറയുന്നു. ലൈംഗിക ചുവയുള്ള പോസ്റ്റുകൾ, ഗ്രാഫിക് ഇമേജറികൾ, കടുത്ത ഭാഷാ പ്രയോഗങ്ങൾ, അപകടകരമായ സംഘട്ടനങ്ങൾ, മോശം പെരുമാറ്റം എന്നിവയ്ക്ക് പ്രചോദനമാകുന്ന പോസ്റ്റുകളെല്ലാം ഫിൽറ്റർ ചെയ്ത് ടീൻ അക്കൗണ്ടുകൾക്ക് ലഭ്യമല്ലാതാക്കി മാറ്റും.

ലഹരി പദാർഥങ്ങളെക്കുറിച്ചുള്ള ഉള്ളടക്കങ്ങളും നിയന്ത്രിക്കും. മോശം ഉള്ളടക്കങ്ങൾ സ്ഥിരമായി പങ്കു വയ്ക്കുന് കണ്ടന്‍റ് ക്രിയേറ്റർമാർക്ക് കൗമാരക്കാരുമായി ഇടപഴകാൻ ഉള്ള അവസരവും പുതിയ ഫീച്ചർ ഇല്ലാതാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com