നിയമം കർശനമാക്കി കേന്ദ്രം; 6 വിപിഎൻ ആപ്പുകൾ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ആപ്പിളും ഗൂഗിളും

സൈബർ സുരക്ഷാ നിയമം പ്രകാരം വിപിഎൻ സർവീസുകൾ അഞ്ചു വർഷത്തേക്ക് യൂസർ ഡേറ്റ സൂക്ഷിക്കണമെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്.
Central government removes 6 VPN apps from Google, apple app store
നിയമം കർശനമാക്കി കേന്ദ്രം; 6 വിപിഎൻ ആപ്പുകൾ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ആപ്പിളും ഗൂഗിളും
Updated on

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയമങ്ങൾ കർശനമാക്കിയതോടെ 6 വിപിഎൻ ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിളും ആപ്പിളും. ഏറെ ജനകീയമായ ക്ലൈഡ്ഫ്ലെയറിന്‍റെ 1.1.1.1, Hide.me, PrivadoVPN എന്നീ ആപ്പുകളും നീക്കം ചെയ്തവയിൽ ഉണ്ട്. 2022ലെ സൈബർ സുരക്ഷാ നിയമം പ്രകാരം വിപിഎൻ സർവീസുകൾ അഞ്ചു വർഷത്തേക്ക് യൂസർ ഡേറ്റ സൂക്ഷിക്കണമെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്. ഇതു പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നിയമം പ്രകാരം വിപിഎൻ ആപ്പുകൾ 5 വർഷത്തിനിടെ ഉപയോഗിക്കുന്ന യൂസർമാരുടെ പേര്, വിലാസം, ഐപിഅഡ്രസ് എന്നിവ സൂക്ഷിക്കേണ്ടതാണ്. വിപിഎൻ ആപ്പുകളെ അപേക്ഷിച്ച് ഈ നിയമം വലിയ പ്രസതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിയമം പാലിക്കാൻ കഴിയാത്തതിനാൽ NordVPN, SurfShark, ExpressVPN തുടങ്ങിയ ആപ്പുകൾ ഇന്ത്യയിലെ മാർക്കറ്റിങ് നിർത്തി വച്ചിരുന്നു.

ഓൺലൈൻ വഴിയുള്ള നിയമലംഘനങ്ങൾ ഇല്ലാതാക്കാനാണ് നിയമം കർശനമാക്കിയിരിക്കുന്നത്. വിപിഎൻ സർവീസുകൾ, ക്ലൗഡ് സർവീസ് പ്രൊവൈഡർമാർ, വെർച്വൽ പ്രൈവറ്റ് സെർവർ കമ്പനികൾ എന്നിവരെയാണ് നിയമം നേരിട്ട് ലക്ഷ്യമാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com