ക്ലൗഡ് ഫ്ലെയർ തകരാറിൽ വലഞ്ഞ് ഇന്‍റർനെറ്റ് ഉപയോക്താക്കൾ

എന്താണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ക്ലൗഡ് ഫ്ലെയർ വ്യക്തമാക്കി.
Cloud flare down, open ai, x, spotify down

ക്ലൗഡ് ഫ്ലെയർ തകരാറ്; വലഞ്ഞ് എക്സ്, സ്പോട്ടിഫൈ ഓപ്പൺ എഐ ഉപയോക്താക്കൾ

Updated on

ആഗോളതലത്തിൽ തകരാറിലായി ക്ലൗഡ് ഫ്ലെയർ. ഇന്ത്യൻ സമയം ആറു മണിയോടെയാണ് തകരാറ് അനുഭവപ്പെട്ടു തുടങ്ങിയത്. എക്സ്, കാൻവ, ഓപ്പൺ എഐ, സ്പോട്ടിഫൈ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളെയെല്ലാം തകരാറ് ബാധിച്ചിട്ടുണ്ട്. ഡൗൺഡിറ്റക്റ്ററിൽ ഇതു വരെ 7000 പരാതികളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെബ്സൈറ്റുകൾ ഉയർന്ന ട്രാഫിക് ലോഡുകൾ കൈകാര്യം ചെയ്യുന്നതിനും സൈബർ ആക്രമണം ചെറുക്കുന്നതിനും കമന്‍റ് സ്പാം ഒഴിവാക്കുന്നതിനുമായാണ് ക്ലൗഡ് ഫ്ലെയറുകൾ ഉപയോഗിച്ചു വരുന്നത്.

തകരാറുള്ളതായി ക്ലൗഡ് ഫ്ലെയർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ക്ലൗഡ് ഫ്ലെയർ വ്യക്തമാക്കി.

ഒരു മാസം മുൻപ് ഇതേ രീതിയിൽ ക്ലൗഡ് ഫ്ലെയർ തകരാറിലായത് ഓൺലൈൻ ഉപയോക്താക്കളെ വലച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com