ക്രൗഡ്സ്ട്രൈക് അപ്ഡേഷൻ പാളി; വിൻഡോസ് 10നെ വിഴുങ്ങി ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്

സമൂഹമാധ്യമങ്ങളിലൂടെ നീല നിറമുള്ള സ്ക്രീനുകളുടെ ചിത്രങ്ങൾ വൻതോതിൽ പ്രചരിക്കുകയാണ്.
ക്രൗഡ്സ്ട്രൈക് അപ്ഡേഷൻ പാളി; വിൻഡോസ് 10നെ വിഴുങ്ങി ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്
Updated on

ന്യൂഡൽഹി: ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് വിൻഡോസ് 10 അപ്രതീക്ഷിതമായി പണിമുടക്കിയത്. ലോകമെങ്ങും നിശ്ചലമായ കംപ്യൂട്ടറുകളുടെ നീല നിറമുള്ള സ്ക്രീനുകൾ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് ( ബിഎസ്ഒഡി) എന്ന പേരിൽ പങ്കു വക്കപ്പെട്ടു. സിസ്റ്റം പെട്ടെന്ന് നിശ്ചലമാകുകയും പിന്നീട് റീസ്റ്റാർട് ആവുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ നീല നിറമുള്ള സ്ക്രീനുകളുടെ ചിത്രങ്ങൾ വൻതോതിൽ പ്രചരിക്കുകയാണ്.12 മണിക്കൂറുകൾ നീണ്ടിട്ടും പ്രശ്നം പൂർണമായും പരിഹരിക്കാൻ മൈക്രോസോഫ്റ്റിനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രശ്നം ആരംഭിച്ചത്.

വിൻഡോസിന് ഉയർന്ന രീതിയിലുള്ള സുരക്ഷിതത്വം നൽകി വന്നിരുന്ന സൈബർസെക്യൂരിറ്റി ഫേമായ ക്രൗഡ് സ്ട്രൈക്കിന്‍റെ പുതിയ അപ്ഡേഷനാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ് കണ്ടെത്തൽ.

മാക്, ലിനക്സ് എന്നിവയിലും ഇതേ അപ്ഡേറ്റ് ഉണ്ടായെങ്കിലും വിൻഡോസിൽ മാത്രം ഫലം പ്രതികൂലമായി. പ്രശ്നപരിഹാരത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ക്രൗഡ് സ്ട്രൈക് സിഇഒ ജോർജ് എക്സിൽ കുറിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com