കാലാവസ്ഥാ വ്യതിയാനയും അതിജീവനവും; കുസാറ്റിൽ അന്താരാഷ്ട കോൺഫറൻസിന് തുടക്കമായി

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ സർവകശാലകളിൽ നിന്നും എൻജിഒകളിൽ നിന്നുമായി 250 പേർ പങ്കെടുക്കും
CUSAT international seminar begins on climate adaptation and resilience

കാലാവസ്ഥാ വ്യതിയാനയും അതിജീവനവും; കുസാറ്റിൽ അന്താരാഷ്ട കോൺഫറൻസിന് തുടക്കമായി

Updated on

കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനയും അതിജീവനവും(Climate adaptations and Resilience, CARE-25) എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ഡയറക്റ്റർ ഡോ. ഗ്രിൻസൺ ജോർജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

പദ്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ സർവകശാലകളിൽ നിന്നും എൻജിഒകളിൽ നിന്നുമായി 250 പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. എസ്. അഭിലാഷ് അറിയിച്ചു.

കാലാവസ്ഥാ മാറ്റം, അനുരൂപീകരണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധ ക്ഷമത എന്നിവ സംബന്ധിച്ച വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ച് കോൺഫറൻസിൽ ചർച്ച ചെയ്യും. കുസാറ്റ് അന്തരീക്ഷ പഠന കോഴ്സിന്‍റെ സുവർണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി പൂർവ വിദ്യാർഥി സംഗമവും നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com