വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

Cybercriminals may hijack account if WhatsApp Web session left logged in on public computer

വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

file image

Updated on: 

ന്യൂഡൽഹി: പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വാട്സാപ് വെബ് ലോഗ് ഇൻ ചെയ്ത ശേഷം ലോഗ് ഔട്ട് ചെയ്യാതിരിക്കുന്നത് സൈബർ ആക്രമണങ്ങൾ‌ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ലോഗ് ഔട്ട് ചെയ്യാത്ത വാട്സാപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യപ്പെടാമെന്നും സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും തട്ടിപ്പു നടത്താനും സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാരിന്‍റെ ആന്‍റി സൈബർ ക്രൈം വിങ് ഐ4സി മുന്നറിയിപ്പ് നൽകി.

വാട്സാപ്പ് അക്കൗണ്ടുകൾ വഴി കോണ്ടാക്റ്റ് ലിസ്റ്റുകൾ ലഭ്യമാക്കാനും അതു വരെ ഉപയോക്താവിന്‍റെ വിശ്വാസ്യത തകർക്കാനും സൈബർ കുറ്റവാളികൾക്ക് സാധിക്കും. വാട്സാപ്പ് വെബ് ഉപയോഗിച്ച ശേഷം ടാബ് ക്ലോസ് ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല, ലോഗ് ഔട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഓഫിസുകൾ, പൊതുവിടങ്ങൾ, കമ്പ്യൂട്ടറുകൾ പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങറൾ എന്നിവടങ്ങളിൽ വാട്സാപ്പ് ലോഗ് ഇൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം.

ഔദ്യോഗിക ജോലികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാട്സാപ്പ് വെബ് വഴി ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. സർക്കാരുമായി ബന്ധപ്പെട്ടതോ, സാമ്പത്തിക കാര്യങ്ങളോ, അതീവ രഹസ്യമായ കാര്യങ്ങളോ വാട്സാപ്പ് വെബ് വഴി അയക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.