AI പണി തുടങ്ങി; 12500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചു വിട്ട് ഡെൽ

കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 10 ശതമാനം വരുമിത്
dell jobcuts
AI പണി തുടങ്ങി; 12500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചു വിട്ട് ഡെൽ
Updated on

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗപ്പെടുത്തുന്നതിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനാൽ 12,500ഓളം ജീവനക്കാരെ പിരിച്ചു വിട്ട് ഡെൽ ടെക്നോളജീസ്. കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 10 ശതമാനം വരുമിത്. പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. തൊഴിൽ നഷ്ടപ്പെട്ടവർക്ക് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പിരിച്ചു വിടുന്നത് എത്ര ജീവനക്കാരെയാണെന്നതിൽ ഡെൽ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം രണ്ടു തവണയായി നടത്തിയ പിരിച്ചു വിടലിലൂടെ 13,000 ജീവനക്കാരെയാണ് ഡെൽ പറഞ്ഞു വിട്ടത്.

2024 സാമ്പത്തിക വർഷത്തിൽ 88.4 ബില്യൺ ഡോളറാണ് വിൽപ്പനയിലൂടെ നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവാണിത്.

ആഗോളതലത്തിൽ മെഷീൻ ലേണിങ്,ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവ വഴിയുള്ള ജോലികൾ വൻതോതിൽ വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com