ഭൂമി ഇത്തിരി വേഗത്തിൽ കറങ്ങും; ഈ ദിവസങ്ങളുടെ നീളം കുറയും!

ചന്ദ്രനിൽ നിന്നുള്ള ആകർഷണ ബല‌മാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്
Earth predicted to spin faster

ഭൂമി ഇത്തിരി വേഗത്തിൽ കറങ്ങും; ഈ ദിവസങ്ങളുടെ നീളം കുറയും!

Updated on

ടെക്സാസ്: വരാനിരിക്കുന്ന ചില ദിവസങ്ങളിൽ ഭൂമി ഇത്തിരി വേഗത്തിൽ ഭ്രമണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. അതു കൊണ്ട് തന്നെ ജൂലൈ 9, 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങളുടെ നീളം അൽപം കുറയും. പക്ഷേ മണിക്കൂറുകളുടെ കുറവൊന്നും ഉണ്ടാകില്ല. വെറും മില്ലിസെക്കൻഡുകളഉടെ വ്യത്യാസം മാത്രമേ ദിവസത്തിന്‍റെ നീളത്തിൽ ഉണ്ടാകൂ. ഓഗസ്റ്റ് 5ന് ഏകദേശം 1.51 മില്ലി സെക്കൻഡ് കുറവായിരിക്കും മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഉണ്ടായിരിക്കുക.

ചന്ദ്രനിൽ നിന്നുള്ള ആകർഷണ ബല‌മാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സാധാരണയായി 365 തവണയാണ് ഭൂമി ഒരു വട്ടം സൂര്യനെ ചുറ്റി കറങ്ങി എത്തും വരെയുള്ള ഭ്രമണത്തിന്‍റെ എണ്ണം. അതു തന്നെയാണ് ഒരുവർഷത്തെ ദിവസങ്ങളുടെ എണ്ണവും. മുൻ കാലങ്ങളിൽ ഭ്രമണത്തിന്‍റെ എണ്ണം 372 മുതൽ 490 വരെ ആകാറുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിക്കുള്ളിലെ കോറിന്‍റെ ചലനം ഉൾപ്പെടെ ഭൂമിയുടെ ഭ്രമണത്തിന്‍റെ വേഗത്തെ ബാധിച്ചേക്കാം. അതു പോലെ തന്നെ മഞ്ഞുമലകളുടെ ഭാരവും എൽ നിനോ, ലാ നിനോ പ്രതിഭാസവും ഭൂമിയുടെ ഭ്രമണത്തെ ബാധിക്കാറുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com