മൊട്ടത്തലയിൽ 20 ദിവസം കൊണ്ട് മുടി കിളിർക്കും! രഹസ്യം വെളിപ്പെടുത്തി ഗവേഷകർ

ഫാറ്റി ആസിഡുകൾ ചേർത്ത സീറത്തിലൂടെ മനുഷ്യരിൽ ദിവസങ്ങൾക്കുള്ളിൽ മുടി വളർച്ച ഉറപ്പാക്കാം എന്നാണ് ഗവേഷകരുടെ അവകാശവാദം.
Re grow hair in 20 days, new serum new study

AI image

Updated on

മുടി വളരുന്നതിനും തടി കുറയുന്നതിനുമെല്ലാം പരിഹാരങ്ങളുമായി എത്തുന്നവർ നിരവധിയാണ്. സമൂഹമാധ്യമങ്ങളിലെ ഇത്തരം അവകാശവാദങ്ങളിൽ ഭൂരിഭാഗവും വ്യാജവുമായിരിക്കും. പക്ഷേ മൊട്ടത്തലയിൽ 20 ദിവസം കൊണ്ട് മുടി കിളിർപ്പിക്കുന്ന ഒരു സീറത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകർ. നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പുതിയ ഗവ‌േഷണ ഫലം മുന്നോട്ടു വച്ചിരിക്കുന്നത്. സെൽ മെറ്റബോളിസം എന്ന ജേണലിലാണ് ഇവർ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൊലിക്കു തൊട്ടു താഴെയുള്ള കൊഴുപ്പിന്‍റെ കോശങ്ങൾ പുറപ്പെടുവിക്കുന്ന ചില ഫാറ്റി ആസിഡുകൾ മുടി വളർച്ചയെ സ്വാധീനിക്കുന്നുണ്ടെന്ന് എലികളിൽ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തൊലിക്ക് മുറിവോ പരുക്കോ പറ്റിയാൽ അതിനു താഴെയുള്ള കൊഴുപ്പിന്‍റെ കോശങ്ങളും തകരും. അതോടൊപ്പം അവ ഓലിയിക് ആസിഡ്, പാൽമിറ്റോലിയിക് ആസിഡ് എന്നീ മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡുകൾ പുറത്തു വിടുകയും ചെയ്യും. ഈ തന്മാത്രകൾ മെറ്റബോളിക് സൂചകങ്ങളായി പ്രവർത്തിക്കുകയും നിർജീവമായിക്കിടക്കുന്ന ഹെയർ ഫോളിക്കിൾസിനെ ഉത്തേജിപ്പിച്ച് മുടി വളർച്ചയ്ക്ക് ഇടയാക്കുകയും ചെയ്യും എന്നാണ് കണ്ടെത്തൽ. ചർമത്തിൽ പരുക്കുണ്ടാകുമ്പോൾ നിർമിക്കപ്പെടുന്ന ഫാറ്റി ആസിഡുകൾ കൃത്രിമായി എത്തിച്ച് മുടി വളർത്താം എന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരം ഫാറ്റി ആസിഡുകൾ ചേർത്ത സീറത്തിലൂടെ മനുഷ്യരിൽ ദിവസങ്ങൾക്കുള്ളിൽ മുടി വളർച്ച ഉറപ്പാക്കാം എന്നാണ് ഗവേഷകരുടെ അവകാശവാദം.

രോമം മുഴുവൻ വടിച്ചു കളഞ്ഞ എലികളുടെ ത്വക്കിൽ ഈ സീറം കൊണ്ടു നടത്തിയ ഗവേഷണത്തിൽ 20 ദിവസം കൊണ്ട് രോമം വളർന്നതായി പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ സുങ് ജാൻ ലിൻ പറയുന്നു. എന്നാൽ എലികളിൽ ഗവേഷണം വിജയിച്ചതിനാൽ അത് മനുഷ്യനിൽ പ്രാവർത്തികമാക്കാൻ കഴിയുമെന്ന് പറയാൻ സാധിക്കില്ലെന്ന് മറ്റു ഗവേഷകർ പറയുന്നു. സ്വന്തം തുടയിൽ ഈ പരീക്ഷണം നടത്തിയെന്നും 2 ദിവസത്തിനുള്ളിൽ മുടി വളർന്നുവെന്നും ഗവേഷകരിൽ ഒരാൾ വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിൽ ഇത്തരം പരീക്ഷണങ്ങൾ നടത്താറില്ലെന്നതിനാൽ ഇക്കാര്യം തെളിവായി അംഗീകരിക്കാൻ സാധിക്കില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com