'നോ ത്രസ്റ്റ്, പ്ലെയിന്‍ നോട്ട് ടേക്കിങ് ലിഫ്റ്റ് ' പൈലറ്റ് അവസാനം നല്‍കിയ സന്ദേശം നല്‍കുന്ന സൂചന എന്ത് ?

8200 മണിക്കൂറിലധികം വിമാനം പറപ്പിച്ച് പരിചയമുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളും 1,100 മണിക്കൂറിലധികം വിമാനം പറപ്പിച്ചിട്ടുള്ള ഫസ്റ്റ് ഓഫിസര്‍ ക്ലൈവ് കുന്ദറുമായിരുന്നു വിമാനത്തിലെ പൈലറ്റുമാര്‍.
Gujarat plane crash, Last message of pilot

'നോ ത്രസ്റ്റ്, പ്ലെയിന്‍ നോട്ട് ടേക്കിങ് ലിഫ്റ്റ് ' പൈലറ്റ് അവസാനം നല്‍കിയ സന്ദേശം നല്‍കുന്ന സൂചന എന്ത് ?

Updated on

അഹമ്മദാബാദ്: ' നോ ത്രസ്റ്റ്, പ്ലെയിന്‍ നോട്ട് ടേക്കിങ് ലിഫ്റ്റ് ' (വിമാനത്തിന് പറന്നുയരാനുള്ള കരുത്ത് ഇല്ല) എന്നായിരുന്നു അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് മേയ് ഡേ കോളിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോളിനു (എടിഎസ്) നല്‍കിയ സന്ദേശം. റണ്‍വേ 23ല്‍ നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.29നാണു വിമാനം പറന്നുയര്‍ന്നത്.

8200 മണിക്കൂറിലധികം വിമാനം പറപ്പിച്ച് പരിചയമുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളും 1,100 മണിക്കൂറിലധികം വിമാനം പറപ്പിച്ചിട്ടുള്ള ഫസ്റ്റ് ഓഫിസര്‍ ക്ലൈവ് കുന്ദറുമായിരുന്നു വിമാനത്തിലെ പൈലറ്റുമാര്‍. ലണ്ടന്‍ ഗാറ്റ് വിക് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു വിമാനം.

എന്‍ജിന്‍ തകരാറോ, ത്രസ്റ്റ് ലോസോ കാരണം വിമാനത്തിന് പറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പൈലറ്റ് അടിയന്തരമായി മേയ് ഡേ കോള്‍ പുറപ്പെടുവിച്ചത്. ഇതിനു ശേഷം പെട്ടെന്ന് തന്നെ ആശയവിനിമയം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് ദാരുണമായ അപകടത്തിലേക്കും നയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com