സൗരയൂഥത്തിലെ ആരും കാണാത്ത അദൃശ്യ ഗ്രഹങ്ങൾ!

ഇതു വരെയും വൈ ഗ്രഹത്തെ നേരിട്ട് കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല.
Hidden planets in solar system

സൗരയൂഥത്തിലെ ആരും കാണാത്ത അദൃശ്യ ഗ്രഹങ്ങൾ!

Updated on

സൗരയൂഥത്തിൽ ഇതു വരെ കണ്ടെത്താത്ത ഒരു രഹസ്യ ഗ്രഹത്തിന്‍റെ സാന്നിധ്യമുണ്ടെന്നതിന്‍റെ തെളിവുകൾ ലഭിച്ചതായി ഗവേഷകർ. വൈ ഗ്രഹം എന്നാണ് ബഹിരാകാശ ഗവേഷകർ ഈ രഹസ്യ ഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്.റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി: ലെറ്റേഴ്സ് പ്രതിമാസ നോട്ടീസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യൂപ്പർ ബെൽറ്റിന്‍റെ അസാധാരണമായ ചെരിവിൽ ഉണ്ടെന്നു കരുതുന്ന സാങ്കൽപ്പിക ലോകത്ത് ഈ ഗ്രഹം ഉണ്ടെന്നാണ് അനുമാനം. നെപ്റ്റ്യൂണിനുമപ്പുറം തണുത്ത വസ്തുക്കൾ നിറഞ്ഞ ഒരു വലിയ വളയമാണ് ക്യൂപ്പർ ബെൽറ്റ്. വളരെക്കാലമായി ഇവിടെ ഏതെങ്കിലും ഗ്രഹമുണ്ടോ എന്നറിയാനായി ഗവേഷകർ ശ്രമിക്കുന്നു. ഇതു വരെയും വൈ ഗ്രഹത്തെ നേരിട്ട് കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. അകലെയായി കാണപ്പെടുന്ന 50 വസ്തുക്കളുടെ ഭ്രമണപഥത്തിൽ അസാധാരണമായി ഉണ്ടായ ചരിവാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.

ഭൂമിയേക്കാൾ ചെറുതും ബുധനേക്കാൾ വലുതുമായ ഒരു ഗ്രഹം സൗരയൂഥത്തിൽ ഭ്രമണം ചെയ്യുന്നുണ്ടെന്ന‌ാണ് കരുതുന്നതെന്ന് പ്രിൻസെറ്റോൺ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥി കൂടിയായ അമീർ സിറാജ് പറയുന്നു. തങ്ങളുടെ പഠനം ഒരു ഗ്രഹത്തെ കണ്ടെത്തിയെന്നല്ല പറയുന്നത്, എന്നാൽ കണ്ടെത്തിയ ഒരു പ്രഹേളികയുടെ കാരണം അദൃശ്യഗ്രഹമാകാം എന്നാണ് പറയാൻ ശ്രമിക്കുന്നതെന്ന് സിറാജ് പറയുന്നു.

നെപ്റ്റ്യൂണിനമപ്പുറം ഇനിയും കണ്ടെത്താത്ത ഗ്രഹങ്ങളുണ്ടെന്ന ആശയത്തിന് ഏറെ പഴക്കമുണ്ട്. 1846ൽ നെപ്റ്റ്യൂൺ കണ്ടെത്തിയതിനു ശേഷം പ്ലാനറ്റ് എക്സ് ഉണ്ടെന്ന ചർച്ചകൾ സജീവമായിരുന്നു. 1930ൽ പ്ലൂട്ടോയെ കണ്ടെത്തിയതോടെ പ്ലാനറ്റ് എക്സ് എന്ന ആശയം യാഥാർഥ്യമായി. എന്നാൽ വലുപ്പക്കുറ‌വു മൂലം ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് പ്ലൂട്ടോ പുറത്തായതോടെയാണ് പ്ലാനറ്റ് വൈ ചർച്ചകൾ സജീവമായിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com