ഒമെൻ ട്രാൻസ്‌സെൻഡ് 16 ഗെയിമിങ് ലാപ്ടോപ്പുകളുമായി എച്ച്പി

ഗെ​യി​മി​ങ് അ​നു​ഭ​വം ഉ​യ​ർ​ത്താ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന നൂ​ത​ന ഫീ​ച്ച​റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​യാ​ണു ലാ​പ്‌​ടോ​പ്പു​ക​ൾ
ഒമെൻ ട്രാൻസ്‌സെൻഡ് 16 ഗെയിമിങ് ലാപ്ടോപ്പുകളുമായി എച്ച്പി

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ എ​ല്ലാ​ത്ത​രം ഗെ​യി​മ​ർ​മാ​ർ​ക്കും മി​ക​ച്ച ഗെ​യി​മി​ങ് അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നാ​യി ഒ​മെ​ൻ ആ​ൻ​ഡ് വി​ക്ട​സ് ഗെ​യി​മി​ങ് ശ്രേ​ണി​യി​ലെ ഏ​റ്റ​വും പു​തി​യ ഒ​മെ​ൻ ട്രാ​ൻ​സ്‌​സെ​ൻ​ഡ് 16, ഒ​മെ​ൻ 16, വി​ക്റ്റ​സ് 16 എ​ന്നീ ലാ​പ്‌​ടോ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് എ​ച്ച്പി. ഗെ​യി​മി​ങ് അ​നു​ഭ​വം ഉ​യ​ർ​ത്താ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന നൂ​ത​ന ഫീ​ച്ച​റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​യാ​ണു ലാ​പ്‌​ടോ​പ്പു​ക​ൾ.

ശ​ക്ത​മാ​യ പു​തി​യ ഒ​മെ​ൻ ഗെ​യി​മി​ങ് ഹ​ബ് ഫീ​ച്ച​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഗെ​യി​മ​ർ​മാ​ർ​ക്കാ​യി വ്യ​ക്തി​ഗ​ത​മാ​ക്കി​യ പി​സി അ​നു​ഭ​വ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​താ​ണ്. ഒ​മെ​ൻ ഒ​പ്‌​റ്റി​മൈ​സ​റി​ലെ പ്രോ​സ​സ​ർ കോ​ർ അ​ഫി​നി​റ്റി ഒ​പ്റ്റി​മൈ​സേ​ഷ​ൻ എ​ഫ്പി​എ​സി​ൽ 10 ശ​ത​മാ​നം വ​രെ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. ഇ​ക്കോ മോ​ഡ് 20 ശ​ത​മാ​നം വ​രെ ദൈ​ർ​ഘ്യ​മേ​റി​യ ബാ​റ്റ​റി ലൈ​ഫും ഒ​മെ​ൻ, വി​ക്ട​സ് ലാ​പ്‌​ടോ​പ്പു​ക​ളി​ലെ ഫാ​ൻ നോ​യി​സ് 7 ഡി​ബി വ​രെ കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. പെ​ർ​ഫോ​മ​ൻ​സ് മോ​ഡ്, നെ​റ്റ്‌​വ​ർ​ക്ക് ബൂ​സ്റ്റ​ർ, സി​സ്റ്റം വൈ​റ്റ​ൽ​സ്, ഒ​മെ​ൻ ഗെ​യി​മി​ങ് ഹ​ബ് തു​ട​ങ്ങി​യ മ​റ്റു ഫീ​ച്ച​റു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് ഗെ​യി​മി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളെ കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​യ അ​നു​ഭ​വ​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​പ്‌​ത​മാ​ക്കു​ന്ന​വ​യാ​ണ്.

ക​ട്ടിം​ഗ് എ​ഡ്ജ് സ്‌​ക്രീ​ൻ, പ്രി​മി​യം സ്ലിം ​ഷാ​സി, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ആ​ന്ത​രി​ക ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച ഗെ​യി​മി​ങ് അ​നു​ഭ​വം സൃ​ഷ്‌​ടി​ക്കു​ന്ന​തി​നാ​യി ഇ​വ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്നു. 2.1കി​ലോ​ഗ്രാ​മി​ലും 19.9 എം​എം​ലും താ​ഴെ വ​രു​ന്ന, എ​ച്ച്പി​യി​ൽ നി​ന്നു​ള്ള ഏ​റ്റ​വും ക​നം കു​റ​ഞ്ഞ​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​യ ഗെ​യി​മിം​ഗ് ലാ​പ്‌​ടോ​പ്പാ​ണ് ഒ​മെ​ൻ ട്രാ​ൻ​സ്‌​സെ​ൻ​ഡ് 16.

ഇ​തി​നൊ​പ്പം​ത​ന്നെ ഗെ​യി​മി​ങ് അ​നു​ഭ​വ​ത്തി​നാ​യി എ​ച്ച് പി ​പു​തി​യ ഹൈ​പ്പ​ർ​എ​ക്സ് 27” ക്യു​എ​ച്ച്ഡി ഗെ​യി​മി​ങ് മോ​ണി​റ്റ​റും അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഹൈ​പ്പ​ര്‍ 27' ക്യു​എ​ച്ച്ഡി ഗെ​യി​മി​ങ് മോ​ണി​റ്റ​ര്‍ ഗെ​യി​മി​ല്‍ അ​തീ​വ താ​ല്‍പ്പ​ര്യ​മു​ള്ള​വ​ര്‍ക്കാ​യി നി​ർ​മി​ച്ച​താ​ണ്. ഗെ​യി​മി​ങ്ങി​നൊ​പ്പം സി​നി​മ​ക​ള്‍, വീ​ഡി​യോ​ക​ള്‍ എ​ന്നി​വ​യും ഇ​ഷ്ടാ​നു​സൃ​ത​മാ​യി കാ​ണാ​വു​ന്ന ത​ര​ത്തി​ലാ​ണു മോ​ണി​റ്റ​ര്‍ സ​ജ്ജീ​ക​ര​ണം. ഡെ​സ്‌​ക് സ്‌​പേ​സ് മി​ക​ച്ച രീ​തി​യി​ല്‍ ഒ​പ്റ്റി​മൈ​സ് ചെ​യ്യാ​ന്‍ ക്ര​മീ​ക​രി​ക്കാം.

"ലോ​ക​ത്തെ മു​ൻ​നി​ര പി​സി ഗെ​യി​മി​ങ് രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ​യെ സ്ഥാ​പി​ക്കു​ന്ന രീ​തി​യി​ൽ ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം പി​സി ഗെ​യി​മി​ങ് ഇ​ന്നു സ്വീ​ക​രി​ക്കു​ന്നു. ഗെ​യി​മ​ർ​മാ​രു​ടെ നൂ​ത​ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് എ​ച്ച് പി​യു​ടെ പു​തി​യ ഗെ​യി​മി​ങ് പോ​ർ​ട്ട്‌​ഫോ​ളി​യോ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​വ​ഴി ഗെ​യി​മ​ർ​മാ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​തി​രി​ക്കു​ന്നു​വ​യാ​ണ് ഇ​വ." എ​ച്ച്പി ഇ​ന്ത്യ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ (പേ​ഴ്സ​ണ​ൽ സി​സ്റ്റം​സ്) വി​ക്രം ബേ​ദി പ​റ​ഞ്ഞു.

ഒ​മെ​ന്‍ ട്രാ​ന്‍സെ​ന്‍റ് 16 ലാ​പ്ടോ​പ്പ് 1,59,999/- പ്രാ​രം​ഭ വി​ല​യി​ലും ഒ​മെ​ന്‍ 16 ലാ​പ്ടോ​പ്പ് 1,04,999/- പ്രാ​രം​ഭ വി​ല​യി​ലും വി​ക്ട​സ് 16 ലാ​പ്ടോ​പ്പ് 59,999 രൂ​പ പ്രാ​രം​ഭ വി​ല​യി​ലും ല​ഭ്യ​മാ​ണ്. ഹൈ​പ്പ​ര്‍ എ​ക്‌​സ് 27 ക്യു​എ​ച്ച് ഡി ​ഡി​സ്‌​പ്ലേ മോ​ണി​റ്റ​ർ​ന്‍റെ പ്രാ​രം​ഭ വി​ല 30,990/- ആ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com