ഐഫോൺ 16 സെപ്റ്റംബർ 9ന് എത്തും; ഇന്ത്യയിൽ വില കൂടിയേക്കും

പ്രോ മോഡലുകളുടെ വിലയിൽ 10,000 രൂപയുടെ വരെ വ്യത്യാസം വന്നേക്കാം.
I phone 16
ഐഫോൺ 16
Updated on

ആപ്പിളിന്‍റെ ഐഫോൺ 16 സെപ്റ്റംബർ 9ന് പുറത്തിറങ്ങും. ഐഫോൺ 16 പ്രോ, പ്രോമാക്സ് എന്നിവ ഒരുമിച്ച് പുറത്തു വിടാനാണ് ആപ്പിൾ ഒരുങ്ങുന്നത്. പുതിയ മോഡലിൽ‌ ആർട്ടിഫിഷ്യൽ ഇന്‍റലിജൻ‌സ് ശേഷി കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇന്ത്യയിൽ ഐഫോണിന്‍റെ ലേറ്റസ്റ്റ് വേർഷന്‍റെ വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ‌ പ്രകാരം ഐഫോൺ 16ന് 79,900-89,900 വരെയായിരിക്കും വില. എന്നാൽ പ്രോ മോഡലുകളുടെ വിലയിൽ 10,000 രൂപയുടെ വരെ വ്യത്യാസം വന്നേക്കാം. ഐഫോൺ 16 പ്രോയയുടെ വില 1,44,900 വരെയും പ്രോമാക്സിന്‍റെ വില 1,69,900 വരെയും ആയേക്കാം. ഐഫോൺ 15 പ്രോയ്ക്ക് 1,34,900 രൂപയ്ക്കും പ്രോ മാക്സിന് 1,59,900 രൂപയുമായിരുന്നു ഇന്ത്യയിലെ വില.

ഇതാദ്യമായി ഐഫോൺ പ്രോ മോഡലുകൾ ഇന്ത്യയിലെ യൂണിറ്റുകളിൽ നിർമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അതു വിലയിൽ വലിയ കുറവു വരുത്തില്ലെന്നും ടെക് നിരീക്ഷകർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com