ആർഎൽവി അവസാന ലാൻഡിങ് പരീക്ഷണം വിജയം: ഇസ്രൊ| Video

ഞായറാഴ്ച രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം.
ആർഎൽവി അവസാന ലാൻഡിങ് പരീക്ഷണം വിജയം: ഇസ്രൊ| Video
Updated on

ബംഗളൂരു: ഇന്ത്യയുടെപുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക് )അവസാന ലാൻഡിങ് പരീക്ഷണവും വിജയം. ഞായറാഴ്ച രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം.

ആർഎൽവിയുടെ ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയമായിരുന്നു. ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനം ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ ( ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണമാണ് അടുത്തഘട്ടം. ആദ്യം മുതൽ തന്നെ ഒരേ വാഹനം തന്നെയാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.

ജെ. മുത്തുപാണ്ഡ്യനാണ് മിഷൻ ഡയറക്റ്റർ. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിലാണ് ആർഎൽവിയെ പരീക്ഷണത്തിനായി കൊണ്ടു പോയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com