'ചക്കമടൽ' വെറുതേ കളയണ്ട, മലിനജലം ശുദ്ധീകരിക്കാം; കണ്ടെത്തലുമായി ഗവേഷകർ

വെള്ളത്തിൽ അമിതമായി ഫ്ലൂറൈഡ് ഉണ്ടെങ്കിൽ ചക്കമടൽ കൊണ്ട് എളുപ്പം നീക്കം ചെയ്യാമെന്നാണ് കണ്ടെത്തൽ.
jackfruit peel used to purify wastewater

'ചക്കമടൽ' വെറുതേ കളയണ്ട, മലിനജലം ശുദ്ധീകരിക്കാം; കണ്ടെത്തലുമായി ഗവേഷകർ

Updated on: 

ചുള പറിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ചക്കമടൽ കളയുന്നതാണ് മലയാളികളുടെ ശീലം. പക്ഷേ വെറുതേ കളയുന്ന ചക്കമടൽ കൊണ്ട് ശുദ്ധമായ വെള്ളം ഉറപ്പാക്കാമെന്നാണ് റൂർക്കല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിൽ അമിതമായി ഫ്ലൂറൈഡ് ഉണ്ടെങ്കിൽ ചക്കമടൽ കൊണ്ട് എളുപ്പം നീക്കം ചെയ്യാമെന്നാണ് കണ്ടെത്തൽ.

ചക്കമടലിൽ നിന്നുണ്ടാക്കുന്ന ആക്റ്റിവേറ്റഡ് കാർബണിൽ സിർകോണിയം ചേർത്തുണ്ടാക്കുന്ന സംയുക്തം കൊണ്ടാണ് വെള്ളം ശുദ്ധമാക്കുന്നത്. 10 മിനിറ്റ് കൊണ്ട് വെള്ളത്തിലെ 90 ശതമാനം ഫ്ലൂറൈഡും നീക്കം ചെയ്യാൻ സാധിക്കും. എൻഐടി കെമിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്‍റ് പ്രൊഫസർ സുഷ്മിത മിശ്ര, റിസർച്ച് ഗ്രാജുവേറ്റ് ഡോ. പ്രതിമ മിൻസ് എന്നിവരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

സാധാരണയായി വെള്ളത്തിൽ ഫ്ലൂറൈഡിന്‍റെ അംശം കാണപ്പെടാറുണ്ട്. ഫ്ലൂറൈഡിന്‍റെ അളവ് കൂടിയ വെള്ളം ധാരാളമായി ഉപയോഗിച്ചാൽ കാലക്രമേണ അതു പല്ലുകളെയും എല്ലുകളെയും ബാധിക്കും.

നിലവിൽ റിവേഴ്സ് ഓസ്മോസിസ്, അയേൺ എക്ചേഞ്ച്, ആക്റ്റീവേറ്റഡ് അലൂമിന എന്നീ രീതികളിലൂടെയാണ് വെള്ളം ശുദ്ധമാക്കുന്നത്. ഇതിനെല്ലാം ചെലവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദപരമായി വെള്ളം ശുദ്ധമാക്കുന്നതിനായുള്ള ഉപായം കണ്ടെത്തിയിരിക്കുന്നത്. ഈ മാർഗം ദീർഘകാലം ഉപയോഗപ്പെടുത്തുന്നതിനയുള്ള പഠനങ്ങൾ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com