ഇന്ത്യയുടെ സ്വന്തം ട്രാക്കിങ് ഡിവൈസുമായി ജിയോടാഗ്

വസ്തുവകകൾ കാണാതാകുന്ന പ്രശ്നം പരിഹരിക്കാൻ ആപ്പിൾ എയർടാഗിനു വെല്ലുവിളിയുമായി ജിയോ
ഇന്ത്യയുടെ സ്വന്തം ട്രാക്കിങ് ഡിവൈസുമായി ജിയോടാഗ്
Updated on

മുംബൈ: പേഴ്സും താക്കോലുമടക്കം എന്തു സാധനവും കാണാതാകുന്ന പ്രശ്നം പരിഹരിക്കാൻ ഇന്ത്യയുടെ സ്വന്തം പ്രതിവിധിയുമായി ജിയോ. ആപ്പിളിന്‍റെ എയർടാഗിനുള്ള ഇന്ത്യൻ ബദൽ എന്ന നിലയിാണ് ജിയോടാഗിന്‍റെ (JioTag) വരവ്.

ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വസ്തുക്കൾ കണ്ടെത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നത്. ജിയോ വെബ്‌സൈറ്റിൽ ഇപ്പോൾ 749 രൂപയ്ക്ക് ഇതു ലഭ്യമാണ്. ആപ്പിൾ എയർടാഗിന് (AirTag) 3490 രൂപ വില വരുന്ന സ്ഥാനത്താണിത്.

ഒരു വർഷം വരെ ബാറ്ററി ബാക്കപ്പാണ് റിലയൻ ജിയോ തങ്ങളുടെ ജിയോടാഗിന് വാഗ്ദാനം ചെയ്യുന്നത്. വസ്തുക്കൾ കണ്ടെത്താൻ മാത്രമല്ല, സൈലന്‍റ് മോഡിലുള്ള ഫോൺ റിങ് ചെയ്യിക്കാനും ഇതിനു സാധിക്കും.

പഴ്സ്, താക്കോൽ തുടങ്ങിയവ മറന്നുവച്ചാൽ അലെർട്ട് നൽകാനുള്ള സംവിധാനവുമുണ്ട്. 20 മീറ്റർ മുതൽ 50 മീറ്റർ വരെയാണ് പരിധി.

തേടുന്ന വസ്തു ബ്ലൂടൂത്തിൽ നിന്ന് ഡിസ്കണക്റ്റായിപ്പോയിട്ടുണ്ടെങ്കിൽ പോലും അവസാനം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിൽ ഉണ്ടായിരുന്ന സ്ഥലം കണ്ടെത്താൻ സാധിക്കും.

logo
Metro Vaartha
www.metrovaartha.com