

കെഎസ്ആർടിസി ടിക്കറ്റ് എടുക്കാൻ വാട്സാപ്പ്.
Representative graphics
തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്ആർടിസി ബസുകളിൽ എഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നു.
ഡിജിറ്റൽ യാത്രാ സേവനങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും.
നവീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ സേവനമായ 149-ന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
കെഎസ്ആർടിസിയുടെ നവീകരിച്ച കൊറിയർ സേവനത്തിന്‍റെയും ഉദ്ഘാടനം ചടങ്ങിൽ നടത്തും.
മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പുതിയ പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കും.