വാട്സാപ്പിനും ഇൻസ്റ്റയ്ക്കും ഫെയ്സ്ബുക്കിനും പെയ്ഡ് പ്ലാനുമായി മെറ്റ; കാശ് കൊടുത്താൽ കൂടുതൽ ഫീച്ചേഴ്സ്

ഇതാദ്യമായാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ മുന്നോട്ടു വയ്ക്കുന്നത്.
Meta launches paid plans for WhatsApp, Instagram, and Facebook; more features if you pay

വാട്സാപ്പിനും ഇൻസ്റ്റയ്ക്കും ഫെയ്സ്ബുക്കിനും പെയ്ഡ് പ്ലാനുമായി മെറ്റ; കാശ് കൊടുത്താൽ കൂടുതൽ ഫീച്ചേഴ്സ്

Updated on

വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനായി പെയ്ഡ് പ്ലാൻ അവതരിപ്പിച്ച് മെറ്റ. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് കൂടുതൽ ഫീച്ചേഴ്സ് ലഭ്യമാകുന്ന പ്ലസ് പതിപ്പുകൾ ലഭ്യമാക്കും. ഇതു വരെയും പരസ്യങ്ങളെ മാത്രം ആശ്രയിച്ചാണ് മെറ്റ മുന്നോട്ടു പോയിരുന്നത്. ഇതാദ്യമായാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ മുന്നോട്ടു വയ്ക്കുന്നത്.

ഇൻസ്റ്റഗ്രാം പ്ലസ്, ഫെയ്സ്ബുക്ക് പ്ലസ് എന്നിവയ്ക്കായി ഒരു മാസം 3.99 (397 രൂപ) ഡോളർ വീതവും വാട്സാപ്പ് പ്ലസിനു വേണ്ടി 2.99 (290രൂപ)ഡോളറുമാണ് ഈടാക്കുക. ഇന്ത്യയിൽ എത്ര രൂപയാണ് ഈടാക്കുക എന്നതിൽ കമ്പനി വ്യക്തത നൽകിയിട്ടില്ല. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് പ്രൊഫൈൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, സൂപ്പർ റിയാക്ഷനുകൾ, സ്റ്റോറി എത്ര പേർ കണ്ടുവെന്നതിനെക്കുറിച്ചുള്ള കണക്കുകൾ തുടങ്ങിയ നിരവധി അധിക ഫീച്ചറുകൾ ലഭിക്കും.

മുന്നോട്ടു പോകും തോറും പ്ലസ് പതിപ്പിൽ കൂടുതൽ ഫീച്ചറുകൾ ചേർത്തു കൊണ്ടിരിക്കുമെന്ന് മെറ്റയുടെ പ്രൊഡക്റ്റ് മേധാവി നവോമി ഗ്രെയിറ്റ് പറയുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറികൾ 24 മണിക്കൂറിൽ അധികം നില നിൽത്താനും അധികം വിസിബിലിറ്റിക്കായി സ്പോട്ട് ലൈറ്റ് ചെയ്യാനും സാധിക്കും.

വാട്സാപ്പ് പ്ലസ് സബസ്ക്രൈബേഴ്സിന് കസ്റ്റം തീമുകൾ, പ്രത്യേക റിങ് ടോമുകൾ, കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള അവസരം, പ്രീമിയം സ്റ്റി‌ക്കറുകൾ എന്നിവയും ലഭിക്കും.

logo
Metro Vaartha
www.metrovaartha.com