36,000 പെരെ പിരിച്ചു വിടുമെന്ന് മെറ്റ; പ്രവർത്തന മികവുയർത്താനാണ് നടപടി

ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ് എന്നിവിടങ്ങളിലെ ജീവനക്കാരെയായിരിക്കും പിരിച്ചു വിടൽ ബാധിക്കുക.
Meta to mass termination from Monday , 36,000 will be affected
36,000 പെരെ പിരിച്ചു വിടുമെന്ന് മെറ്റ; പ്രവർത്തന മികവുയർത്താനാണ് നടപടി
Updated on

36,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ പാരന്‍റ് കമ്പനിയായ മെറ്റ. ഫെബ്രുവരി 10 മുതൽ പിരിച്ചു വിടൽ പ്രാബല്യത്തിൽ വരും. ജീവനക്കാരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പിരിച്ചു വിടാൻ തീരുമാനമെടുത്തിരിക്കുന്നത്. പ്രവർത്തന മികവ് വർധിപ്പിക്കുന്നുമെന്ന് കമ്പനി സിഇഒ മാർക്ക് സക്കർബർഗ് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

തിങ്കളാഴ്ച നിങ്ങളുടെ ഒപ്പം ജോലി ചെയ്യുന്നവരോ മാനേജർമാരോ ജോലിയിൽ നിന്ന് പിരിഞ്ഞു പോകേണ്ടി വന്നേക്കും. ഇത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാമെന്നാണ് മെറ്റയുടെ ഹ്യൂമൻ റിസോഴ്സസ് വൈസ് പ്രസിഡന്‍റ് ജെനൽ ഗേൽ ഇന്‍റേണൽ വർക്പ്ലേസ് ഫോറത്തിൽ കുറിച്ചിരിക്കുന്നത്.

ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ് എന്നിവിടങ്ങളിലെ ജീവനക്കാരെയായിരിക്കും പിരിച്ചു വിടൽ ബാധിക്കുക. ഫെബ്രുവരി 11 മുതൽ 18 വരെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ജീവനക്കാർക്ക് ലഭിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com