സ്ത്രീ ശാക്തീകരണത്തിനായി മൊബൈൽ ആപ്പ്; 'മോംസ്‌ ആൻഡ് വൈവ്സ്' ലോഞ്ച് ചെയ്തു

മോംസ്‌ ആൻഡ് വൈവ്സ് ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.
Mobile app for women empowerment; 'Moms and Wives' launched

സ്ത്രീ ശാക്തീകരണത്തിനായി മൊബൈൽ ആപ്പ്; 'മോംസ്‌ ആൻഡ് വൈവ്സ്' ലോഞ്ച് ചെയ്തു

Updated on

ദുബായ്: കുടുംബിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ- മോംസ്‌ ആൻഡ് വൈവ്സ് പ്രവർത്തനം തുടങ്ങി. ഷാർജ എക്സ്പോ സെന്‍ററിൽ നടന്ന ചടങ്ങിൽ എം കെ മുനീർ എം എൽ എ , സന്തോഷ് ജോർജ് കുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ , ആസിഫലി , മംമ്ത മോഹൻദാസ് , നവ്യ നായർ , ജുമൈല ദിൽഷാദ് , മോംസ്‌ ആൻഡ് വൈവ്സ് സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് ആപ്പ് പുറത്തിറക്കി.

പല കാരണങ്ങളാൽ സ്വന്തം തൊഴിൽ മേഖലകളും കഴിവുകളും ഉപേക്ഷിക്കേണ്ടി വന്നവർക്ക് അവ തിരിച്ചുപിടിക്കാനും വരുമാനമുണ്ടാക്കാനും ഈ ആപ്പ് വഴി സാധിക്കുമെന്ന് മോംസ്‌ ആൻഡ് വൈവ്സ് സിഇഒ മുഹമ്മദ് ദിൽഷാദ് പറഞ്ഞു. കഴിവും മികവും ഉള്ള വനിതകളെ സംരംഭകരാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്ലാറ്റ് ഫോമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത് പൂർണമായും സൗജന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.ആഗോള തലത്തിൽ തങ്ങളുടെ ഉത്പന്നങ്ങളോ കഴിവോ സേവനമോ മാർക്കറ്റ് ചെയ്യാൻ സ്ത്രീകൾക്ക് അവസരം ലഭിക്കുകയാണ്. പുരുഷന്മാർക്ക് ഇതിൽ അംഗങ്ങളാവാമെങ്കിലും അനുകൂല്യങ്ങൾ വനിതാ അംഗങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളു. അതത് രാജ്യങ്ങളിലെ നിയമമനുസരിച്ച് വിപണനം നടത്തണമെന്നും ലൈസൻസുകൾ നേടേണ്ടത് അംഗങ്ങളുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് പോലുള്ള വിശദാംശങ്ങളും സുരക്ഷിതമാണെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. മോംസ്‌ ആൻഡ് വൈവ്സ് ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.

മോംസ്‌ ആൻഡ് വൈവ്സ് പോലെയുള്ള ആധുനിക സൗകര്യങ്ങൾ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾക്ക് ഉപകാരപ്രദമാകുമെന്ന് കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് എംകെ മുനീർ എം എൽ എ പറഞ്ഞു. സ്ത്രീകൾക്ക് ലോകത്തിന്‍റെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹത്തായ ആശയമാണിതെന്നും ഇത്തരം സംരംഭങ്ങൾ വിജയിക്കേണ്ടത് മലയാളി സമൂഹത്തിന്‍റെ ആവശ്യമാണെന്നും സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. ചെറിയ ആശയങ്ങൾ സ്ത്രീകൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു .

സിനിമാ താരങ്ങളായ രമേഷ് പിഷാരടി , അനാർക്കലി മരിക്കാർ , നേഹ നാസ്നിൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ആർ ജെ മിഥുൻ രഞ്ജിനി ഹരിദാസ് എന്നിവർ അവതാരകരായിരുന്നു. ഗായികമാരായ സിതാര കൃഷ്ണകുമാറും ശിവാംഗി കൃഷ്ണകുമാറും സംഘവും ചേർന്ന് അവതരിപ്പിച്ച ഗാനമേളയും റംസാൻ മുഹമ്മദും സാനിയ അയ്യപ്പനും ചേർന്നവതരിപ്പിച്ച നൃത്തവും അരങ്ങേറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com