

സ്മാർട്ട്ഫോൺ സ്റ്റോറേജ് ഇരട്ടിയാക്കാം; ഗൂഗിൾ പ്ലേയിലെ രഹസ്യ വിദ്യ അറിയാം
മൊബൈൽ ഫോണിലെ സ്റ്റോറേജ് സ്പേസും കുറയുന്നത് മൂലം ബുദ്ധിമുട്ടിയിട്ടുണ്ടോ? നേരെ ചൊവ്വേ ഒരു ഫോട്ടോ എടുക്കാനോ ഒരു സിനിമ ഡൗൺലോഡ് ചെയ്യാനോ പോലും സാധിക്കാത്ത വിധം സ്പേസില്ലാതെ വരുന്നത് സ്ഥിരം സംഭവമാണ്.
ഗ്യാലറിയിൽ നിന്നും എത്ര ഫോട്ടോയും വിഡിയോയും നീക്കം ചെയ്താലും സ്പേസ് കൂട്ടാൻ സാധിക്കാറുമില്ല. മൊബൈൽ സ്റ്റോറേജ് വർധിപ്പിക്കുന്നതിനുള്ള ഒരു എളുപ്പ മാർഗം പരിചയപ്പെടാം.
ഗൂഗിൾ പ്ലേ ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
താഴെയുള്ള ലിസ്റ്റിൽ ആദ്യം കാണുന്ന മാനേജ് ആപ്പ്സ് ആൻഡ് ഡിവൈസ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഇപ്പോൾ ഓവർ വ്യൂ , മാനേജ് എന്നീ രണ്ടു ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ മാനേജിൽ ക്ലിക്ക് ചെയ്യുക.
താഴെ ആദ്യ വരിയിൽ കാണുന്ന ദിസ് ഡിവൈസ് എന്ന ഓപ്ഷനൊപ്പമുള്ള ആരോയിൽ അമർത്തുക. പുതുതായി തെളിയുന്ന വിൻഡോയിൽ നോട്ട് ഇൻസ്റ്റാൾഡ് എന്ന ഓപ്ഷനിൽ അമർത്തുക.
ഇപ്പോൾ താഴെ പട്ടികയായി കാണുന്ന ആപ്പുകൾ മുഴുവൻ നിങ്ങളുടെ ഫോണിൽ നിന്ന് അൺ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളാണ്. അൺ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ നിങ്ങളുടെ ഫോണിലെ സ്പേസ് ഉപയോഗിക്കുന്നത് ഫോണിന്‍റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും.
ഈ ആപ്പുകൾ സെലക്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്താൽ ഫോണിൽ സ്പേസ് കൂടും.