ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായി മോട്ടോറോള

എല്ലാ ഫോണുകളിലും 13 5ജി ബാന്‍ഡുകള്‍ വരെയുള്ള കണക്റ്റിവിറ്റി നല്‍കി കൊണ്ടാണ് മോട്ടോറോള നമ്പര്‍ 1 റാങ്ക് കരസ്ഥമാക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായി മോട്ടോറോള
Updated on

കൊച്ചി: ടെക്കാര്‍ക്ക് പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടു. കണക്റ്റിവിറ്റി, കവറേജ്, ശേഷി എന്നീ ഘടകങ്ങളിലെ അസാധാരണമായ പ്രകടനത്തിലൂടെയാണ് മോട്ടോറോള നമ്പര്‍ 1 റാങ്ക് നേടിയെടുത്തത്. എല്ലാ ഫോണുകളിലും 13 5ജി ബാന്‍ഡുകള്‍ വരെയുള്ള കണക്റ്റിവിറ്റി നല്‍കി കൊണ്ടാണ് മോട്ടോറോള നമ്പര്‍ 1 റാങ്ക് കരസ്ഥമാക്കിയിട്ടുള്ളത്.

മിതമായ വിലയുള്ള 5ജി സ്മാര്‍ട്ട് ഫോണുകളായ മോട്ടോ ജി 62 5ജി, ഈയിടെ പുറത്തിറക്കിയ മോട്ടോ ജി 73 5ജി എന്നിങ്ങനെയുള്ള മൊത്തം 5ജി ശ്രേണികളിലും അത്യാധുനികമായ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ശേഷികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. അതിനാല്‍ ഏറ്റവും വിശ്വാസ്യതയുള്ളതും വേഗതയുള്ളതും സുരക്ഷിതവും സമഗ്രവുമായ 5 ജി കവറേജ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നു.

ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യ അതിവേഗത്തില്‍ സ്വീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍ ഏറ്റവും ആധുനികവും, ഏറ്റവും അതിവേഗതയുള്ളതുമായ ഡാറ്റാ സ്പീഡുകളും ഏറ്റവും സമഗ്രമായ കണക്റ്റിവിറ്റിയും കവറേജുമൊക്കെ ഞങ്ങളുടെ മൊത്തം ഉല്‍പ്പന്ന ശ്രേണികളിലും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഏറ്റവും മുന്‍നിരയിലെത്തുവാന്‍ കഴിഞ്ഞതില്‍ മോട്ടോറോളക്ക് അഭിമാനമുണ്ടെന്ന് മോട്ടോറോള എഷ്യാ പസഫിക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ശ്രീ പ്രശാന്ത് മണി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com