ചൊവ്വയിൽ കൂൺ മുളച്ചോ? ചിത്രങ്ങൾ പുറത്ത്

മാർസ് ഹാൻഡ് ലെൻസ് ‌ഇമേജർ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി ചൊവ്വയിൽ നിന്ന് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Mushroom on Mars?

ചൊവ്വയിൽ കൂൺ മുളച്ചോ? ചിത്രങ്ങൾ പുറത്ത്

Updated on

ചൊവ്വാ ഗ്രഹത്തിൽ ജീവന്‍റെ സാന്നിധ്യമുണ്ടോ എന്ന ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴിതാ ചൊവ്വയിൽ നിന്നുള്ള ഒരു ചിത്രമാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്. കൂണിന്‍റെ ആകൃതിയിലുള്ള ഒരു വസ്തുവിന്‍റെ ചിത്രമാണ് ചൊവ്വാ ഗ്രഹത്തിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മാനയുടെ ക്യൂരിയോസിറ്റി 2013 സെപ്റ്റംബർ 13ന് എടുത്ത ചിത്രത്തിൽ കൂൺ പോലൊരു വസ്തു ഉള്ളതായി ഇപ്പോഴാണ് കണ്ടെത്തിയിരിക്കുന്നത്. സ്വയം പ്രഖ്യാപിത യുഎഫ്ഒ ( പറക്കുന്ന അജ്ഞാത വസ്തുക്കൾ) ഹണ്ടർ സ്കോട്ട് വെയറിങ് ആണ് പുതിയ കണ്ടുപിടിത്തതിന് പിന്നിൽ.

മാർസ് ഹാൻഡ് ലെൻസ് ‌ഇമേജർ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി ചൊവ്വയിൽ നിന്ന് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നാസയുടെ സൈറ്റിൽ നിന്നുള്ള ചിത്രത്തിൽ നിന്നുള്ള ഭാഗമാണ് വെയറിങ് ബ്ലോഗിൽ പങ്കു വച്ചിരിക്കുന്നത്. ഭൂമിയിലുള്ള കൂണിന് സമാനമായി വീതി കുറഞ്ഞ തണ്ടും കുട പോലുള്ള മുകൾ ഭാഗവുമാണ് ചിത്രത്തിലുള്ളത്.

നാസ ഈ വസ്തുവിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതായിരുന്നുവെന്നാണ് വെയറിങ് പറയുന്നത്. എന്നാൽ വെയറിങ്ങിന്‍റെ അഭിപ്രായത്തോട് യോജിക്കാത്തവരാണ് കൂടുതലും. ചിത്രത്തിൽ കാണുന്നത് ഒരിക്കലും ഒരു കൂൺ അല്ലെന്നാണ് ബർമിങ്ഹാം സർവകലാശാലയിലെ ഗവേഷകൻ ഡോ. ഗരത്ത് ഡോറിയൻ പറയുന്നത്. അതൊരു പാറക്കഷ്ണമാണ് എന്നും ഡോക്റ്റർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com