എല്ലാ ഫീച്ചർ ഫോണുകളിലും ടൈപ്പ് സി ചാർജിങ് സൗകര്യവുമായി ഐടെൽ

നിലവിൽ ചില ഫീച്ചർ ഫോൺ മോഡലുകളിൽ മാത്രം നൽകിയിരുന്ന ടൈപ്പ് സി ചാർജിങ് സൗകര്യം എൻട്രി ലെവൽ മോഡലുകൾ ഉൾപ്പെടെ മുഴുവൻ ഫീച്ചർ ഫോൺ നിരയിലേക്കും വ്യാപിപ്പിക്കും
എല്ലാ ഫീച്ചർ ഫോണുകളിലും ടൈപ്പ് സി ചാർജിങ് സൗകര്യവുമായി ഐടെൽ

ടൈപ്പ് ബി ചാർജറുകൾ ഒഴിവാക്കി പൂർണമായും ടൈപ്പ് സിയിലേക്കു മാറും.

Updated on

ഐടെലിന്‍റെ ഇനി പുറത്തിറങ്ങുന്ന എല്ലാ ഫീച്ചർ ഫോണുകളിലും ടൈപ്പ് സി ചാർജിങ് പിന്തുണ ലഭിക്കും. നിലവിൽ ചില ഫീച്ചർ ഫോൺ മോഡലുകളിൽ മാത്രം നൽകിയിരുന്ന ടൈപ്പ് സി ചാർജിങ് സൗകര്യം എൻട്രി ലെവൽ മോഡലുകൾ ഉൾപ്പെടെ മുഴുവൻ ഫീച്ചർ ഫോൺ നിരയിലേക്കും വ്യാപിപ്പിക്കുകയാണ് കമ്പനി. ഇതോടെ ടൈപ്പ് ബി ചാർജിങ് ഒഴിവാക്കുന്ന നടപടിയാണ് ഐടെൽ സ്വീകരിച്ചിരിക്കുന്നത്.

ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ചാർജർ ഉപയോഗിക്കാനും വിവിധ ഉപകരണങ്ങൾക്കായി ഒരേ ചാർജിങ് നിലവാരം പിന്തുടരാനും ടൈപ്പ് സി ചാർജിങ് സഹായിക്കും. ആശയവിനിമയം, ഡിജിറ്റൽ പേയ്‌മെന്‍റുകൾ, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്കായി ഫീച്ചർ ഫോണുകളെ ആശ്രയിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ മാറ്റം പ്രയോജനപ്പെടുമെന്നാണ് ഐടെലിന്‍റെ വിലയിരുത്തൽ.

ഏറ്റവും കുറഞ്ഞ വിലയുള്ള ഫീച്ചർ ഫോൺ വിഭാഗത്തിലും ടൈപ്പ് സി ചാർജിങ് ലഭ്യമാക്കുന്നതാണ് മാറ്റത്തിന്‍റെ പ്രധാന സവിശേഷത. എൻട്രി ലെവൽ വിഭാഗത്തിൽ ഐടെൽ പുറത്തിറക്കാനിരിക്കുന്ന ഹീര ഫീച്ചർ ഫോണിലും ടൈപ്പ് സി ചാർജിങ് പിന്തുണ ഉണ്ടാകും. ഇന്ത്യയിൽ 1.3 ലക്ഷംത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും 1000ലധികം സേവന കേന്ദ്രങ്ങളിലൂടെയും ഐടെൽ പ്രവർത്തിക്കുന്നുണ്ട്. ഫീച്ചർ ഫോണുകളിലെ നിർമാണ തകരാറുകൾക്ക് വാങ്ങിയ തീയതി മുതൽ ഒരു വർഷത്തേക്ക് കൗണ്ടർ റീപ്ലേസ്‌മെന്‍റ് സൗകര്യവും കമ്പനി നൽകുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com