വജ്രം കൊണ്ടൊരു ഗ്രഹം; ബഹിരാകാശത്തെ 'സൂപ്പർ എർത്ത്'

നമ്മുടെ സൗരയൂഥത്തിൽ നിന്ന് 41 പ്രകാശ വർഷം അകലെയാണ് സൂപ്പർ എർത്ത് എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്ന വജ്രഗ്രഹം സ്ഥിതി ചെയ്യുന്നത്.
ബഹിരാകാശത്തെ 'സൂപ്പർ എർത്ത്'
ബഹിരാകാശത്തെ 'സൂപ്പർ എർത്ത്'
Updated on

വാഷിങ്ടൺ: അടിമുടി വജ്രത്താൽ നിർമിക്കപ്പെട്ട ഒരു ഗ്രഹം. കേൾക്കുമ്പോൾ ഒരു കെട്ടുകഥ എന്നു തോന്നും. പക്ഷേ യാഥാർഥ്യമാണ്. അമെരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവരുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെയാണ് ഭൂമിയേക്കാൾ 9 മടങ്ങ് ഭാരവും ഭൂമിയേക്കാൾ രണ്ടിരട്ടി വീതിയുമുള്ള വജ്രത്തിനു സമാനമായ കാർബൺ കൊണ്ട് നിർമിക്കപ്പെട്ട ഗ്രഹം കണ്ടെത്തിയിരിക്കുന്നത്. 5 കാൻക്രി ഇ എന്നാണ് നാസ ഈ അദ്ഭുത ഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. നമ്മുടെ സൗരയൂഥത്തിൽ നിന്ന് 41 പ്രകാശ വർഷം അകലെയാണ് സൂപ്പർ എർത്ത് എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്ന വജ്രഗ്രഹം സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിന്‍റെ ഉപരിതലം പൂർണമായും ലാവയാൽ മൂടപ്പെട്ടിരിക്കുകയാണ്.

വജ്രഗ്രഹം പരിക്രമണം ചെയ്യുന്ന നക്ഷത്രത്തിൽ നിന്നുള്ള റേഡിയേഷൻ മൂലമായിരിക്കാം ഗ്രഹത്തിന്‍റെ ഉപരിതലം ഇത്തരത്തിൽ തകർക്കപ്പെട്ടതെന്നാണ് ഗവേഷകരുടെ അനുമാനം. ഗ്രഹത്തിൽ ധാരാള വജ്രമുണ്ടെന്നും കരുതുന്നുണ്ട്. ഭൂമിയേക്കാൾ വലുതാണെങ്കിലും സൗരയൂഥത്തിലെ തന്നെ മറ്റു ഗ്രഹങ്ങളായ നെപ്റ്റ്യൂൺ, യുറാനസ് എന്നിവയേക്കാൾ ചെറുതാണ് വജ്രഗ്രഹം.

സ്വന്തം നക്ഷത്രത്തിൽ നിന്ന് വെറും 1.4 മില്യൺ മൈലുകൾക്കുള്ളിലാണ് വജ്രഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒരു തവണ നക്ഷത്രത്തെ പരിക്രമണം ചെയ്യാൻ വജ്രഗ്രഹം എടുക്കുന്നത് ഭൂമിയിലെ 17 മണിക്കൂറുകൾ മാത്രമാണ്. നക്ഷത്രത്തോട് അടുത്തു സ്ഥിതി ചെയ്യുന്നതു കൊണ്ടു തന്നെ ഗ്രഹത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏകദേശം 2,400 ഡിഗ്രീ സെൽഷ്യസ് വരെയാണ് ഗ്രഹത്തിലെ താപനില.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com