നവംബർ മുതൽ 'ഒടിപി' വരാൻ വൈകിയേക്കും

ടെലികോം സേവന കമ്പനികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
OTP message delivery may experience disruptions starting in November
നവംബർ മുതൽ 'ഒടിപി' വരാൻ വൈകിയേക്കും
Updated on

ന്യൂഡൽഹി: ഇ കൊമേഴ്സ്, ബാങ്ക് ഇടപാടുകൾ എന്നിവയ്ക്കായുള്ള ഒടിപി സന്ദേശം ലഭിക്കുന്നതിന് നവംബർ ഒന്നു മുതൽ താത്കാലിക തടസം നേരിടാൻ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഒടിപി സന്ദേശങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടാൻ സാധ്യതയുണ്ടെന്ന് ടെലികോം സേവന കമ്പനികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബാങ്കുകൾ ഉൾപ്പെടെയുള്ള പല ധനകാര്യസ്ഥാപനങ്ങളിലും ട്രായ് നിർദേശ പ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പിലാക്കിയിട്ടില്ല. വാണിജ്യ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ട്രായ് നിർദേശം. ഇതു പ്രകാരം സന്ദേശങ്ങൾ അയയ്ക്കുന്ന കമ്പനികൾ അവരുടെ യുആർഎല്ലും തിരിച്ചു വിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റർക്ക് നൽകണം.

ഇവ ടെലികോ ഓപ്പറേറ്ററുടെ ബ്ലോക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂഷൻ ലെഡർ പ്ലാറ്റ്ഫോമിൽ ശേഖരിക്കും. ഇവയെല്ലാം യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന് കൈമാറൂ. ഇവ നടപ്പിലാക്കുന്നതിലൂടെയേ ഒടിപിയിലുള്ള തടസം ഇല്ലാതാകൂ.

Trending

No stories found.

Latest News

No stories found.