"150 വയസു വരെ ജീവിക്കാനാകുന്നവർ നമുക്കിടയിലുണ്ട്"; കെട്ടുകഥയല്ലെന്ന് റഷ്യൻ ശാസ്ത്രജ്ഞൻ

ആയുസ് വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങ‌ൾ ഇപ്പോഴും നടക്കുന്നുണ്ട്.
People living up to 150 years no science fiction: Russian scientist

"150 വയസു വരെ ജീവിക്കാനാകുന്നവർ നമുക്കിടയിലുണ്ട്"; കെട്ടുകഥയല്ലെന്ന് റഷ്യൻ ശാസ്ത്രജ്ഞൻ

Updated on

മോസ്കോ: പ്രായമാകുന്നിതിന്‍റെ വേഗം കുറയ്ക്കാനും ആയുസു വർധിപ്പിക്കാനുമാകുമെന്നത് വെറും കെട്ടുകഥയല്ലെന്ന അവകാശവാദവുമായി റഷ്യൻ ഗവേഷകൻ. 150 വയസു വരെ ആയുസുള്ളവർ നമുക്കിടയിൽ ഇപ്പോൾ ജീവിക്കുന്നുണ്ടെന്നാണ് റഷ്യൻ ശാസ്ത്രജ്ഞനായ വൈറ്റലി കൊവല്യോവ് അവകാശപ്പെടുന്നത്. 150 വയസു വരെ ജീവിക്കാനാകുന്ന മനുഷ്യർ പിറന്നുകഴിഞ്ഞു. അവർ നമുക്കിയിലുണ്ട്. അടുത്ത രണ്ട് ദശകത്തിലെ ലക്ഷ്യം സുരക്ഷിതമായ ചികിത്സാ രീതി‌യിലേക്ക് ശാസ്ത്രീയ തത്വങ്ങളെ മാറ്റുകയെന്നതാണെന്നും വോൾഗോഗ്രാഡ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി പ്രോജക്റ്റഅ ഓഫിസിലിെ സ്പെഷ്യലിറ്റും ബയോപൊളിറ്റിക്സ് ചാനലി‌ലെ അവതാരകനുമായ കൊവല്യോവ് പറയുന്നു.

150 വയസു വരെ ജീവിക്കാനാകുന്നവർ പിറന്നു കഴിഞ്ഞു. അവർക്കിപ്പോൾ 20,30 അല്ലെങ്കിൽ 40 വയസു വരെ പ്രായമായിക്കാണും. ആയുസ് വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങ‌ൾ ഇപ്പോഴും നടക്കുന്നുണ്ട്.

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ആയുസിനെക്കുറിച്ച് സംസാരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നീട് പുടിൽ ഇക്കാര്യം തുറന്നു സമ്മതിച്ചു. ആയുസേറിയ ആരോഗ്യമുള്ള ജീവിതമെന്ന പ്രതീക്ഷ നൽകുന്നവയാണ് ആധുനിക വൈദ്യശാസ്ത്രം എന്നാണദ്ദേഹം പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com