ഞായറാഴ്ച 'പിങ്ക് മൂൺ' കാണാം; ചന്ദ്രന്‍റെ നിറം മാറുമോ?

വടക്കേ അമെരിക്കക്കാർ പിങ്ക് മൂൺ ഋതു മാറ്റം രേഖപ്പെടുത്തുന്നതിനായി ഉപയോഗിച്ചു വന്നിരുന്നു.
Pink moon on Sunday, can see from India

ഞായറാഴ്ച 'പിങ്ക് മൂൺ' കാണാം; ചന്ദ്രന്‍റെ നിറം മാറുമോ?

Updated on

പിങ്ക് മൂണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഗവേഷകർ. ഏപ്രിൽ 13 ഞായറാഴ്ചയാണ് ഇത്തവണത്തെ പിങ്ക് മൂൺ. ഇന്ത്യയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ 5 മണി വരെ പിങ്ക്മൂൺ കാണാൻ സാധിക്കും. പേര് പിങ്ക് മൂൺ എന്നാണെങ്കിലും ചന്ദ്രന്‍റെ നിറത്തിൽ മാറ്റമൊന്നും വരില്ല. വസന്തകാലത്തിലെ ആദ്യ പൂർണ ചന്ദ്രനെയാണ് പിങ്ക് മൂൺ എന്ന് വിളിക്കുന്നത്.

വടക്കൻ അമെരിക്കയിൽ വസന്ത കാലത്ത് പൂക്കുന്ന പിങ്ക് നിറമുള്ള ഫ്ലോക്സ് പൂക്കളെ പ്രതിനിധീകരിച്ചാണ് ഈ പേര് ലഭിച്ചത്. വടക്കേ അമെരിക്കക്കാർ പിങ്ക് മൂൺ ഋതു മാറ്റം രേഖപ്പെടുത്തുന്നതിനായി ഉപയോഗിച്ചു വന്നിരുന്നു.

നിറത്തിൽ മാറ്റമുണ്ടാകില്ലെങ്കിലും ചന്ദ്രന്‍റെ വലുപ്പത്തിൽ കാര്യമായ മാറ്റമുണ്ടായിരിക്കും. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള അവസ്ഥയിലാണ് ഇപ്പോൾ ചന്ദ്രൻ . അതു കൊണ്ട് തന്നെ വലുപ്പം കുറഞ്ഞ മൈക്രോമൂൺ ആയിരിക്കും കാണാൻ സാധിക്കുക. അതിനൊപ്പം തന്നെ തിളക്കമുള്ള സ്പിക്ക എന്ന നക്ഷത്രവും കാണാനാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com