ആകാശം ചിരിക്കുന്നത് കണ്ടിട്ടുണ്ടോ‍? ഏപ്രിൽ 25ന് കാണാം

ചന്ദ്രക്കലയും അതിനു മുകളിലായി ശുക്രനും ശനിയും പ്രത്യക്ഷപ്പെടുന്ന അത്യപൂർവമായ ട്രിപ്പിൾ കൺജംഗ്ഷനാണ് ആകാശത്ത് സ്മൈലിയായി മാറുക.
Sky to smile, rare triple conjunction phenomenon can see

ആകാശം ചിരിക്കുന്നത് കണ്ടിട്ടുണ്ടോ‍? ഏപ്രിൽ 25ന് കാണാം

Updated on

അപൂർവമായൊരു പ്രതിഭാസത്തിനു വേണ്ടി കാത്തിരിക്കുകയാണ് വാന നിരീക്ഷകർ. ഏപ്രിൽ 25ന് ആകാശത്ത് നേക്കിയാൽ മനോഹരമായൊരു സ്മൈലി കാണാമെന്ന് പ്രവചിച്ചിരിക്കുകയാണ് ഗവേഷകർ. ചന്ദ്രക്കലയും അതിനു മുകളിലായി ശുക്രനും ശനിയും പ്രത്യക്ഷപ്പെടുന്ന അത്യപൂർവമായ ട്രിപ്പിൾ കൺജംഗ്ഷനാണ് ആകാശത്ത് സ്മൈലിയായി മാറുക. ലോകത്തെവിടെ നിന്നും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കും.

ഏപ്രിൽ 25ന് പുലർച്ചെ സൂര്യനുദിക്കുന്നത് ഒരു മണിക്കൂർ മുൻപായിരിക്കും പ്രതിഭാസം കാണാനാകുക.

രാത്രിയിൽ ചന്ദ്രക്കലയ്ക്കു തൊട്ടു മുകളിലായി ഏറ്റവും അടുത്തായി രണ്ട് ഗ്രഹങ്ങൾ എത്തുന്നതോടെയാണ് ട്രിപ്പിൾ കൺജംഗ്ഷൻ യാഥാർഥ്യമാകും.

ശനിയും ശുക്രനും തിളങ്ങി നിൽ ക്കുന്നതിനാൽ കാഴ്ച കൂടുതൽ വ്യക്തമാകും. കിഴക്കൻ ആകാശത്തായിരിക്കു കാഴ്ച കൂടുതൽ വ്യക്തമാകുക. ആകാശം മേഘാവൃതമല്ലെങ്കിൽ ബുധനെയും കാണാനാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com