പിറന്നപ്പോഴേ കട്ടിമീശ, പിഞ്ചു കുഞ്ഞിനെ സംശയിച്ച് ഇന്‍റർനെറ്റ്; എഐ വിഡിയോ?|Video

പ്രചരിക്കുന്ന വിഡിയോ എഐ നിർമിതമാണെന്നാണ് ഭൂരിപക്ഷം നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.
thick mustache at birth—the internet is suspicious of the tiny infant; is it an AI video?

പിറന്നപ്പോഴേ കട്ടിമീശ, പിഞ്ചു കുഞ്ഞിനെ സംശയിച്ച് ഇന്‍റർനെറ്റ്; എഐ വിഡിയോ?|Video

Updated on: 

പിറന്നു വീണപ്പോഴേ മൂക്കിനു താഴെ നല്ല കട്ടിമീശയുള്ള കുട്ടിയുടെ വിഡിയോയാണിപ്പോൾ ഇന്‍റർനെറ്റ് ആഘോഷിക്കുന്നത്. കുഞ്ഞിന്‍റെ താടിയിലും ചെറിയ രീതിയിൽ കട്ടി രോമങ്ങൾ ഉണ്ട്. ഇക്വഡോറിൽ പിറന്ന കുഞ്ഞ് എന്ന രീതിയിലാണ് ചിത്രവും വിഡിയോയും പ്രചരിക്കുന്നത്. എന്നാൽ ഇതിലെ യാഥാർഥ്യമെന്തെന്ന് വ്യക്തമല്ല. പ്രചരിക്കുന്ന വിഡിയോ എഐ നിർമിതമാണെന്നാണ് ഭൂരിപക്ഷം നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെല്ലാം ഇത്തരത്തിൽ മീശയുടെ ഭാഗത്ത് രോമവളർച്ച കാണാറുണ്ടെന്ന് ഡോക്റ്റർമാരും പറയുന്നു.

ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളിൽ മൃദുവായ രോമങ്ങൾ ഉണ്ടാകാറുണ്ട്. ലാനുഗോ എന്നാണ് ഇവര അറിയപ്പെടുന്നത്. അംനിയോട്ടിക് ഫ്ലൂയിഡിൽ നിന്ന് കുട്ടിയുടെ ചർമത്തെ സംരക്ഷിക്കുന്നതിനായാണ് ഇവ. പിന്നീട് ഇവ പൊഴിഞ്ഞു പോകുകയും ചെയ്യും. എന്നാൽ ലാനുഗോയിൽ നിന്ന് വ്യത്യസ്തമായി കട്ടിയുള്ള രോമങ്ങളാണ് വിഡിയോയിലെ കുട്ടിയുടെ മുഖത്തുള്ളത്. അത് സംശയം ജനിപ്പിക്കുന്നുണ്ട്.

കൂടാതെ കുട്ടിക്ക് മധ്യവയസ്കരുടേതിന് സമാനമായ ഭാവമാണെന്നും പിഞ്ചു കുഞ്ഞിന്‍റെ മുഖമാണെന്ന് തോന്നുന്നില്ലെന്നും ചിലർ കമന്‍റ് ചെയ്യുന്നു. കിൻഡർ ഗാർഡൻ ഒഴിവാക്കി നേരെ മധ്യവയസിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പോലെയുണ്ട് കുട്ടിയുടെ മുഖം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കുട്ടി അനങ്ങുമ്പോൾ മുഖത്തെ രോമങ്ങളിൽ ചില ഗ്ലിച്ചസ് കാണുന്നുണ്ടെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രിയിലെ ലൈറ്റിന് ചേരാത്ത പല തരത്തിലുള്ള ലൈറ്റാണ് വിഡിയോയിലുള്ളത്. കുട്ടിയുടെ ദേഹത്തു കാണുന്ന നിഴലുകളും സംശയം ജനിപ്പിക്കുന്നുണ്ട്. മാത്രമല്ല ആശുപത്രിയോ ഡോക്റ്റർമാരോ ഇക്കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ലെന്നതും സംശയം വർധിപ്പിക്കുന്നു.

logo
Metro Vaartha
www.metrovaartha.com