ആൻഡ്രോയ്‌ഡ് വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന 'ടോക്സിക് പാണ്ട'; തലവേദനയായി പുതിയ മാൽവെയർ

ആൻഡ്രോയിഡ് ഫോണുകളിലെ ബാങ്ക് ആപ്പുകളുടെ സുരക്ഷാ മുൻകരുതലുകളെല്ലാം തകർത്ത് പണം കൈമാറ്റം ചെയ്യാൻ ഈ മാൽവെയറിനാൽ സാധിക്കും.
toxic panda new malware in android leaking money from bank apps
ഫോൺ വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന 'ടോക്സിക് പാണ്ട'; തലവേദനയായി പുതിയ മാൽവെയർ
Updated on

ന്യൂഡൽഹി: ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന പുതിയ മാൽവെയർ ടോക്സിക് പാണ്ട പടരുന്നു. സൈബർ സുരക്ഷാ സ്ഥാപനമാ‍യ ക്ലീഫ്ലി ഇന്‍റലിജൻസാണ് പുതിയ മാൽവെയറിനെ തിരിച്ചറിഞ്ഞത്. മൊബൈൽ ആപ്പുകളുടെ സൈഡ് ലോഡിങ്ങിലൂടെയും ക്രോം അടക്കമുള്ള ജനപ്രിയ ആപ്പുകളുടെ വ്യാജപതിപ്പുകൾ വഴിയുമാണ് മാൽവെയർ പ്രചരിക്കുന്നത്.

ആൻഡ്രോയിഡ് ഫോണുകളിലെ ബാങ്ക് ആപ്പുകളുടെ സുരക്ഷാ മുൻകരുതലുകളെല്ലാം തകർത്ത് പണം കൈമാറ്റം ചെയ്യാൻ ഈ മാൽവെയറിനാൽ സാധിക്കും.

മറ്റൊരിടത്തിരുന്ന് ഈ ഫോണുകൾ നിയന്ത്രിക്കാനും സാധിക്കും. യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും അടക്കമുള്ള വിവിധ രാജ്യങ്ങളിലായി 1500ൽ അധികം ആൻഡ്രോയ്ഡുകളെയും 16 ബാങ്കുകളെയും മാൽവെയർ ബാധിച്ചിട്ടുണ്ട്. മാൽവെയറിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com