ഇൻഫ്ളുവൻസർമാർക്കും കോൺടെന്‍റ് ക്രിയേറ്റർമാർക്കും ബിസിനസ് ലൈസൻസ് നിർബന്ധമെന്ന് യുഎഇ

ഡിജിറ്റൽ മാധ്യമ രംഗത്ത് വിശ്വാസ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ലൈസൻസിംഗ് ഏർപ്പെടുത്തിയത്.
UAE says business licenses are mandatory for influencers and content creators if their goal is to make money

ഇൻഫ്ളുവൻസർമാർക്കും കോൺടെന്‍റ് ക്രിയേറ്റർമാർക്കും ലൈസൻസ് നിർബന്ധമെന്ന് യുഎഇ

Updated on

ദുബായ്: യു എ ഇ യിലെ പുതിയ മാധ്യമ നിയമമനുസരിച്ച് ധന സമ്പാദന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമൂഹ മാധ്യമ ഇൻഫ്ളുവൻസർമാർക്കും കോൺടെന്‍റ് ക്രിയേറ്റർമാർക്കും ബിസിനസ് ലൈസൻസ് നിർബന്ധമെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. നേരത്തെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് യുഎഇ മീഡിയ കൗൺസിലിൽ നിന്ന് മാത്രമേ ലൈസൻസ് ആവശ്യമായിരുന്നുള്ളു.എന്നാൽ ഇപ്പോൾ യുഎഇ മീഡിയ കൗൺസിലിൽ നിന്ന് മീഡിയ ലൈസൻസിന് അപേക്ഷിക്കുന്നതിന് മുമ്പ് അവർ ബിസിനസ് ലൈസൻസ് നേടേണ്ടതുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും കൊണ്ടെന്‍റ് ക്രിയേറ്റർമാർക്കും മീഡിയ കൗൺസിൽ മൂന്ന് വർഷത്തേക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

ഡിജിറ്റൽ മാധ്യമ രംഗത്ത് വിശ്വാസ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ലൈസൻസിംഗ് ഏർപ്പെടുത്തിയത്.

കുറ്റകരമോ അപകീർത്തികരമോ സാമൂഹിക ഐക്യത്തിന് ഹാനികരമോ ആയ പോസ്റ്റുകൾ നീക്കം ചെയ്യാൻ മീഡിയ കൗൺസിലിന് അധികാരമുണ്ട്. നിയമലംഘനത്തിന് 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com