
101 രൂപയ്ക്ക് 5 ജിബി ഡേറ്റയും 3 മാസം ജിയോ ഹോട്സ്റ്റാറും; അടിപൊളി പ്ലാനുമായി 'വി'
കൊച്ചി: വെറും 101 രൂപയുടെ കിടിലൻ പാക്കേജുമായി "വി'. 101 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ 5 ജിബി ജേറ്റയും 3 മാസത്തേക്ക് ജിയോ ഹോട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനുമാണ് ലഭിക്കുക. ഇതു കൂടാതെ മികച്ച ഡേറ്റ ഉറപ്പു തരുന്ന മറ്റു പ്ലാനുകളും പുറത്തു വിട്ടിട്ടുണ്ട്.
399 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ 28 ദിവസം അൺലിമിറ്റഡ് കോളുകളും രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ അൺലിമിറ്റഡ് ഡേറ്റയും കൂടാതെ ദിവസേന 2 ജിബി അധിക ഡേറ്റയും ജിയോ ഹോട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കും. 239 രൂപയുടെ പ്ലാൻ പ്രകാരം 28 ദിവസം അൺലിമിറ്റഡ് കോളുകളും 2 ജിബി ഡേറ്റയും ജിയോ ഹോട്സ്റ്റാർ മൊബൈൽ സബസ്ക്രിപ്ഷനും ലഭിക്കും. വി ആപ്പ് , വി യുടെസൈറ്റ് www.MyVi.in എന്നിവ വഴി റീ ചാർജ് ചെയ്യാം.
ജിയോ ഹോട്സ്റ്റാറിലൂടെയാണ് ഐപിഎല്ലിന്‍റെ പുതിയ സീസൺ സ്ട്രീം ചെയ്യുന്നത്. അതു കൊണ്ട് തന്നെ സ്പോർട്സ് പ്രേമികൾക്ക് ആശ്വാസമാകുകയാണ് ജിയോഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഡേറ്റയും ഒരുമിക്കുന്ന പ്ലാൻ