ഗ്രൂപ്പിൽ എത്ര പേർ ഓൺലൈൻ ഉണ്ടെന്നറിയാം; പുതിയ നിരവധി ഫീച്ചറുകളുമായി വാട്സാപ്പ്

ഐഫോണിൽ ഇനി മുതിൽ സ്കാൻ ഡോക്യുമെന്‍റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് നേരിട്ട് രേഖകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കും
WhatsApp new updates for calls, chats and updates

ഗ്രൂപ്പിൽ എത്ര പേർ ഓൺലൈൻ ഉണ്ടെന്നറിയാം; പുതിയ നിരവധി ഫീച്ചറുകളുമായി വാട്സാപ്പ്

Updated on

ഉപയോക്താക്കൾക്കായി അനവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, കോൾ എന്നിവയെയെല്ലാം കൂടുതൽ മികച്ചത്താൻ പ്രാപ്തമായ അപ്ഡേറ്റുകളാണ് കൊണ്ടു വന്നിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റുകളിൽ ഇനി മുതൽ ഓൺലൈൻ ഇൻഡിക്കേറ്ററുകൾ ലഭ്യമായിരിക്കും. അതായത് ഗ്രൂപ്പിൽ ആരെല്ലാമാണ് ഓൺലൈനിൽ ഉള്ളതെന്ന് ഇൻഡിക്കേറ്ററിലൂടെ വ്യക്തമാകും. ഇതു പ്രകാരം ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ ഫലവത്താക്കാം. ഗ്രൂപ്പിന്‍റെ പേരിനു താഴെ തന്നെ എത്ര പേർ ഓൺ‌ലൈനിൽ ഉണ്ടെന്ന് കൂടി കാണാൻ സാധിക്കും.

ഗ്രൂപ്പ് ചാറ്റുകളിൽ നോട്ടിഫൈ ഫോർ എന്ന സെറ്റിങ്സും ലഭ്യമാകും. ഹൈലൈറ്റ്സ് വഴി നോട്ടിഫിക്കേഷൻ ചിലർക്ക് മാത്രമായി ചുരുക്കാം. ഇതിനായി @മെൻഷൻ ഉപയോഗിക്കാം. ഓൾ ഉപയോഗിക്കുന്നതിലൂടെ നോട്ടിഫിക്കേഷൻ എല്ലാവർക്കും ലഭ്യമാകും. ഗ്രൂപ്പുകൾക്കു പുറമേ വ്യക്തിഗത ചാറ്റുകളിലും ഇനി ഇവന്‍റുകൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഏറെ കാലത്തിനു ശേഷമുള്ള ഒരു ഇവന്‍റിന്‍റെ സമയവും തിയതിയും ഉൾപ്പെടുത്തി, ആവശ്യമെങ്കിൽ മറ്റൊരാളെ കൂടി ഇൻവൈറ്റ് ചെയ്ത് പിൻ ചെയ്യാൻ ഇതിലൂടെ സാധിക്കും.

ഐഫോണിൽ ഇനി മുതിൽ സ്കാൻ ഡോക്യുമെന്‍റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് നേരിട്ട് രേഖകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കും. അതു പോയെ ഐഫോണിൽ ഡിഫോൾട്ട് മെസേജ് , കോൾ ആപ്ലിക്കേഷനായും വാട്സാപ്പ് ഉപയോഗിക്കാം.

വീഡിയോകോളുകളിലും മാറ്റങ്ങൾ ഉണ്ട്. ഐഫോൺ ഉപയോക്താക്കൾക്ക് വിഡിയോ കോളുകൾ സൂം ചെയ്ത് കാണാൻ സാധിക്കും. അതു പോലെ രണ്ടു പേർ തമ്മിലുള്ള വാട്സാപ്പ് കോളിനിടെ ആഡ് ടു കോൾ ഓപ്ഷൻ വഴി മറ്റൊരാളെ കൂടി ഉൾപ്പെടുത്താനും സാധിക്കും.

വീഡിയോ കോളുകളുടെ ക്വാളിറ്റി വർധിപ്പിച്ചിട്ടുണ്ട്. കോളുകൾ ഇടയ്ക്ക് കട്ട് ആകുന്നതും വീഡിയോ ഫ്രീസ് ആകുന്നതും പരമാവധി ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും.

ചാനലുകളിൽ ഇനി മുതൽ നേരിട്ട് ശബ്ദം റെക്കോഡ് ചെയ്ത് പങ്കു വക്കാൻ സാധിക്കും. 60 സെക്കൻഡിൽ കുറവുള്ള ശബ്ദസന്ദേശം ആണ് ഇങ്ങനെ ഫോളോവേഴ്സുമായി പങ്കു വയ്ക്കാൻ കഴിയുക.

ചാനലുകളില വോയ്സ് മെസേജുകളുടെ ഉള്ളടക്കം ടൈപ്പ് ചെയ്ത നിലയിൽ നിങ്ങൾക്ക് ലഭിക്കും. വോയ്സ് കേൾക്കാൻ കഴിയാത്ത സാഹചര്യത്തിലാണെങ്കിൽ ഈ ട്രാൻസ്ക്രിപ്റ്റ് ഗുണം ചെയ്യും.

ചാനലിന്‍റെ ക്യു ആർ കോഡ് ചാനൽ അഡ്മിന് പങ്കു വയ്ക്കാൻ സാധിക്കും. ഇതിലൂടെ ഫോളോവേഴ്സിനെ വർധിപ്പിക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com