ഗൂഗിൾ മാപ്പ് വഴി ഇനി ഫൂഡ് ഓർഡർ ചെയ്യാം, റൂമും ബുക്ക് ചെയ്യാം

ഗൂഗിൾ മാപ്പിന്‍റെ പുതിയ എഐ ഫീച്ചർ വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുന്നത്.
You can now order food and book rooms via Google Maps

ഗൂഗിൾ മാപ്പ് വഴി ഇനി ഫൂഡ് ഓർഡർ ചെയ്യാം, റൂമും ബുക്ക് ചെയ്യാം

Updated on

ഗൂഗിൾ മാപ്പ് വഴി ഇനി വഴി കണ്ടുപിടിക്കൽ മാത്രമല്ല, ഭക്ഷണവും ഓർഡർ ചെയ്യാം.. വേണമെങ്കിൽ ഹോട്ടൽ റൂമും ബൂക്ക് ചെയ്യാം. ഗൂഗിൾ മാപ്പിന്‍റെ പുതിയ എഐ ഫീച്ചർ വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുന്നത്. പോകുന്ന വഴിയിൽ നല്ല റസ്റ്ററന്‍റുകളുണ്ടോ എന്നത് ആസ്ക് മാപ്പ് എന്ന ഓപ്ഷൻ വഴി ചോഗിക്കാം. ഗൂഗിൾ മാപ് ആ ‌വഴിയിലുള്ള മികച്ച വിഭവങ്ങളുള്ള റസ്റ്ററന്‍റുകൾ കണ്ടെത്തി തരും. റസ്റ്ററന്‍റ് തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ഇഷ്പ്പെട്ട വിഭവം ഉടൻ തന്നെ കാർട്ടിലേക്ക് എത്തും.

ഹോട്ടൽ റൂമും ഇതേ രീതിയിൽ തന്നെ ബൂക്ക് ചെയ്യാം. ബജറ്റ് ഫ്രണ്ട്‌ലി, ഫാമിലി ഫ്രണ്ട്‌ലി തുടങ്ങി വിശദാംശങ്ങളോടെ മുറികൾ തെരയാം. പോകുന്ന വ‍ഴിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള ഹോട്ടലുകൾ ഉണ്ടോ എന്നും അവിടെ റൂമുകൾ ഒഴിവുണ്ടോ എന്നും റൂമിന്‍റെ വാടക എത്രയാണെന്നും ഗൂഗിൾ മാപ്പ് നിങ്ങളെ അറിയിക്കും. ഇതേ രീതിയിൽ പോകുന്ന വഴിയിൽ എന്തെങ്കിലും ഉത്സവങ്ങൾ, സംഗീത പരിപാടികൾ, മറ്റേതെങ്കിലും പ്രാദേശിക പരിപാടികൾ എന്നിവ ഉണ്ടോ എന്നും ഗൂഗിൾ മാപ്പ് വഴി കണ്ടെത്താൻ തകഴിയും.

നിലവിൽ ഇന്ത്യ‌, ഓസ്ട്രേലിയ, ബ്രസീൽ , കാനഡ, ഇന്തോനേഷ്യ, ജപ്പാൻ, മെക്സിക്കോ തുടങ്ങി 150 രാജ്യങ്ങളിലാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്.

ഇന്ത്യയിലുള്ളവർക്ക് കൂടുതൽ സൗകര്യങ്ങളാണ് ഗൂഗിൾ മാപ്പ് നൽകിയിരിക്കുന്നത്. ഹിന്ദി ഭാഷയിൽ സഹായം ലഭിക്കുമെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ഇംഗ്ലീഷിനു പകരം നിങ്ങൾക്ക് ഹിന്ദിയിൽ കാര്യങ്ങൾ ചോദിക്കാൻ സാധിക്കും. ബസുകൾ, മെട്രൊ സർവീസുകൾ, ട്രെയിനുകൾ ഫെറികൾ എന്നിവയെ ട്രാക്ക് ചെയ്യാനും ഗൂഗിൾ മാപ്പ് വഴി സാധിക്കും.

logo
Metro Vaartha
www.metrovaartha.com