ബ്രിട്ട്നി സ്പിയേഴ്സ് വീണ്ടും 'സിംഗിൾ'; മൂന്നാമതും വിവാഹമോചിതയായി പോപ് സൂപ്പർ സ്റ്റാർ

സാമിനെ വിവാഹം കഴിക്കുന്നതിനു മുൻപ് രണ്ടു തവണ ബ്രിട്ട്ണി വിവാഹിതയായിട്ടുണ്ട്.
 ബ്രിട്ട്നി സ്പിയേഴ്സും  സാം അസ്ഗാരിയും
ബ്രിട്ട്നി സ്പിയേഴ്സും സാം അസ്ഗാരിയുംഫയൽ ചിത്രം

ലോസ് ആഞ്ചലസ്: പോപ് സൂപ്പർ സ്റ്റാർ ബ്രിട്ട്നി സ്പിയേഴ്സും നടനും മോഡലുമായ സാം അസ്ഗാരിയും തമ്മിൽ വിവാഹമോചിതരായി. മാസങ്ങളോളം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് തീരുമാനം. വെള്ളിയാഴ്ച കോടതിയിലെത്തിയ ബ്രിട്നിയും സാമും വിവാഹമോചിതരാകാൻ പരസ്പരണ ധാരണയിലെത്തിയതായി അറിയിച്ചതോടെയാണ് കോടതി വിവാഹമോചനം നൽകിയത്. 42കാരിയായ ബ്രിട്നിയും 30കാരനായ സാമും ഏഴും വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം രണ്ടു വർഷങ്ങൾക്കു മുൻപ് 2022 ജൂണിലാണ് വിവാഹിതരായത്. സെലീന ഗോമസും പാരിസ് ഹിൽട്ടണും മഡോണയും അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ജൂലൈ മുതൽ ഇരുവരും അകൽച്ചയിലായിരുന്നു. ഓഗസ്റ്റിൽ സാം വിവാഹമോചന ഹർജി ഫയൽ ചെയ്തു. ഇരുവർക്കും കുട്ടികളില്ല. വിവാഹിതരാകുന്നതിനു മുൻപ് ഒരിക്കൽ ഗർഭഛിദ്രം സംഭവിച്ചതായി ബ്രിട്നി ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. സാമിനെ വിവാഹം കഴിക്കുന്നതിനു മുൻപ് രണ്ടു തവണ ബ്രിട്ട്ണി വിവാഹിതയായിട്ടുണ്ട്.

മുൻ ഭർത്താവ് കെവിൻ ഫെഡൽലൈനിൽ രണ്ട് ആൺകുട്ടികളും പിറന്നിരുന്നു. 2004ൽ കെവിനെ വിവാഹം ചെയ്ത ബ്രിട്ട്നി 2007ൽ വിവാഹമോചിതയായി. 2004ൽ ബാല്യകാല സുഹൃത്തായ ജാസൺ അലക്സാണ്ടറുമായി ബ്രിട്ട്നി വിവാഹം ചെയ്തിരുന്നു. പക്ഷേ ആ ബന്ധം മൂന്നു ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ. അതിനു ശേഷമായിരുന്നു കെവിനുമായുള്ള വിവാഹം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com