സംഗീതപരിപാടിക്കിടെ കോഴിയെ കൊന്ന് ചോര കുടിച്ചു; അരുണാചൽ ഗായകനെതിരേ കേസ്|Video

സണ്ണിനെതിരേ മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് പരാതി നൽകിയത്.
case against arunachal musician  for killing chicken and drinking blood on stage
സംഗീതപരിപാടിക്കിടെ കോഴിയെ കൊന്ന് ചോര കുടിച്ചു; അരുണാചൽ ഗായകനെതിരേ കേസ്
Updated on

ഇറ്റാനഗർ: സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറിയ കോഴിയുടെ കഴുത്തറുത്ത് കൊന്ന് ചോര കുടിച്ച അരുണാചൽ സംഗീതജ്ഞമനെതിരേ കേസ്. കോൻ വായ് സൺ എന്ന പാട്ടുകാരനാണ് പൊതു വേദിയിൽ വച്ച് കോഴിയെ കൊന്ന് ചോര കുടിച്ചത്. ചൊവ്വാഴ്ച ഇറ്റാനഗറിലെ ലൈവ് സ്റ്റേജ് ഷോയിലാണ് സംഭവം. ഭാരതീയ ന്യായ സംഹിത പ്രകാരം മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയാനുള്ള ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സണ്ണിനെതിരേ മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് പരാതി നൽകിയത്. വേദിയിൽ വച്ച് കോഴിയെ കൊല്ലുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അരുണാചലിലെ ഈസ്റ്റ് കാമെങ് ജില്ലയിൽ നിന്നുള്ള സെപ്പ സ്വദേശിയാണ് സൺ.ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായായകൻ എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com