മറ്റ് സ്ത്രീകളെ നോക്കുന്നു; കാമുകന്‍റെ കണ്ണിൽ സൂചികൾ കുത്തിയിറക്കി കാമുകി

8 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
florida Girlfriend stuck needles in boyfriend's eyes
florida Girlfriend stuck needles in boyfriend's eyes
Updated on

ഫ്‌ളോറിഡ: മറ്റ് സ്ത്രീകളെ നോക്കുന്നു എന്ന പേരിൽ കാമുകന്‍റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിയിറക്കി 44 കാരി. കണ്ണിന് സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സാന്ദ്ര ജിമെനെസ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന റാബിസ് ഷോട്ട്സാണ് കാമുകന്റെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നുവെന്നാണ് റിപ്പോ‌‍ർട്ട്.

അമേരിക്കയിലെ ഫ്ലോറിഡയിൽ മിയാമി-ഡേഡ് കൗണ്ടിയിലെ വീട്ടിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 8 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകന്‍ മറ്റ് സ്ത്രീകളെ നോക്കുന്നതിനെ ചൊല്ലി വാക്കുതർക്കമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ഉറങ്ങാന്‍ കിടക്കുകയായിരുന്ന തന്‍റെ ശരീരത്തിലേക്ക് ചാടിക്കയറി രണ്ട് സൂചികൾകൊണ്ടും കണ്ണിൽ കുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

വലത് കണ്ണിലാണ് കുത്തേറ്റത്. ഉടനെ ജിംനെസ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. യുവാവ് പൊലീസിൽ വിവരമറിയിച്ച് ഇ‍യാളെ ആശുപത്രിയിലാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ‌ യുവതിയെ താമസസ്ഥലത്തിന് പുറത്ത് കാറിൽ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ജിമെനെസ് കുറ്റം സമ്മതിച്ചിട്ടില്ല. പരിക്കുകൾ കാമുകന്‍ സ്വയം ഉണ്ടാക്കിയതാണെന്നുമാണ് യുവതിയുടെ വാദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com