അമ്മ മിണ്ടിയില്ല, ഭാര‍്യ ഭ്രാന്താണെന്ന് പറഞ്ഞു; 300 കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 40 കാരൻ, പിന്നീട് നടന്നതെന്ത്‍?

ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്‍റായി ജോലി ചെയ്തു വരുകയായിരുന്നു കുമാർ
man resigned from high profile job at 300 crore company

അമ്മ മിണ്ടിയില്ല, ഭാര‍്യ ഭ്രാന്താണെന്ന് പറഞ്ഞു; 300 കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 40 കാരൻ

Updated on

ഏതൊരു വ‍്യക്തിയുടെയും സ്വപ്നമാണ് നല്ല ശമ്പളമുള്ള ഒരു ജോലി. എന്നാൽ തന്‍റെ 40ാം വയസിൽ 300 കോടി ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭകനാകാൻ ഇറങ്ങി തിരിച്ച ഒരാളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ‌ വൈറാലാകുന്നത്. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്‍റായി ജോലി ചെയ്തു വരുകയായിരുന്നു അശ്വിനി കുമാർ. ഇന്‍സ്റ്റഗ്രാമിൽ 'ധണ്ഡഗുരു' എന്നാണ് ഇദ്ദേഹത്തിന്‍റെ യൂസർ നെയിം.

വിദേശ യാത്രകൾ, എസി ക‍്യാബിൻ എന്നിവ തുടങ്ങിയ ആഡംബര ആനുകൂല‍്യങ്ങൾ ഉണ്ടായിരുന്നിട്ടും മാനസിക സമ്മർദത്തിനു വേണ്ടി ജോലി ഉപേക്ഷിച്ചെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്നും ജോലി ഉപേക്ഷിച്ചതിനു പിന്നാലെ തന്‍റെ അമ്മ മൂന്ന് ദിവസത്തേക്ക് തന്നോട് മിണ്ടിയില്ലെന്നും ഭാര‍്യ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന ശമ്പളം, കാർ, വീട് എല്ലാം നേടിയെങ്കിലും തനിക്കു വേണ്ടിയല്ല മറ്റാർക്കോ വേണ്ടിയാണ് താൻ ജോലി ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടായതോടെ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ‍്യക്തമാക്കി. ഇന്ന് ബഡാഫ്രാഞ്ചൈസ് എന്ന കമ്പനിയുടെ സ്ഥാപകനാണ് കുമാർ.

ഇന്ത‍്യൻ കമ്പനികൾക്ക് അവരുടെ ബിസിനസുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന കമ്പനിയാണ് ബഡാഫ്രാഞ്ചൈസ്. ഇതിനോടകം ലക്ഷണക്കണക്കിന് ആളുകളാണ് കുമാറിന്‍റെ വിഡിയോ കണ്ടിരിക്കുന്നത്. ഈ വിഡിയോ ബിസിനസ് ആരംഭിക്കാൻ പ്രചോദനമായെന്ന് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com