
ചിട്ടയായ ജീവിത രീതികളും വ്യായാമങ്ങളും ചെയ്യണമെന്ന് എല്ലാവർക്കുമറാം പക്ഷേ നടക്കൂല... മടിയാണ്. പുതച്ചു മൂടികിടക്കുന്നിടത്ത് വ്യായമം ചെയ്യുന്നതിനായി എഴുന്നേൽക്കണം എന്നോർക്കുന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ കട്ടിലിൽ നിന്നും എഴുന്നേൽക്കാതെ തന്നെ യോഗ ചെയ്യാനാകും എന്നു പറഞ്ഞാൽ വിശ്വസിക്കോ..??
സംഭവം ഉള്ളതു തന്നെ. അനുഷ്ക പർവാണി എന്ന സെലിബ്രിറ്റി യോഗ ട്രെയിനറാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിൽ കട്ടിലിരുന്ന് ചെയ്യാവുന്ന യോഗയുടെ വ്യത്യസ്ത പോസുകൾ പരിചയപ്പെടുത്തുന്നത്. ബട്ടർഫ്ലൈ പോസ്, ഹാപ്പി ബേബി പോസ്, ഇരിക്കുന്ന പ്രാവിന്റെ പോസ് തുടങ്ങിയ രസകരമായ പോസുകളാണ് വീഡിയോയിൽ ഉള്ളത്. തലേണയും മറ്റും ഉപയോഗിച്ചുള്ള ആസനങ്ങളും ഈ കൂട്ടത്തിലുണ്ട്.
കട്ടിലിൽ തന്നെ ഇരുന്നുകൊണ്ട് ശ്വസന രീതിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മനസിനും ശരീരത്തിനും നല്ലതാണെന്നും അനുഷ്ക പറയുന്നുണ്ട്. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് കൂടുതൽ വഴക്കം വരുവാനും ശരീരത്തിന് ഉന്മേഷവും ഊർജ്ജവും ലഭിക്കാനുമെല്ലാം ഈ വ്യായാമങ്ങൾ വളരെ നല്ലതാണ്. ഇതേ യോഗാസനകൾ കിടക്കുന്നതിന് മുന്‍പ് ചെയ്യുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തും.