വർഷങ്ങൾക്കു മുൻപേ മരണപ്പെട്ട യുവതിക്ക് അനുയോജ്യനായ വരനെ തേടുന്നു!

സാധാരണ ഒരു വിവാഹത്തിനുള്ള ചടങ്ങുകളെല്ലാം പരേതാത്മാക്കളുടെ വിവാഹത്തിനും ഉണ്ടായിരിക്കും.
വർഷങ്ങൾക്കു മുൻപേ മരണപ്പെട്ട യുവതിക്ക് അനുയോജ്യനായ വരനെ തേടുന്നു!

ബംഗളൂരു: മുപ്പതു വർഷങ്ങൾക്കു മുൻപ് മരണപ്പെട്ട പെൺകുട്ടിയുടെ ആത്മാവിന് ചേരുന്ന വിവാഹാലോചനകൾ ക്ഷണിച്ചു കൊണ്ടുള്ള പത്രപ്പരസ്യം കണ്ടാൽ ആരും ഒന്നു ഭയന്നേക്കാം..പക്ഷേ കർണാടകയിൽ ഇതു സ്വാഭാവികമാണ്. ചെറുപ്രായത്തിൽ മരണപ്പെട്ടവരുടെ ആത്മാവുകൾ തമ്മിലുള്ള വിവാഹമാണ് നടത്തുക. ആത്മാവുകൾ വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നതോടെ കുടുംബത്തിന് സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കുലേ മാഡിമേ അല്ലെങ്കിൽ പ്രേത മാഡുവേ എന്നാണ് പരേതാത്മാവുകൾ തമ്മിലുള്ള വിവാഹത്തിന്‍റെ പേര്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണിത്. സാധാരണ ഒരു വിവാഹത്തിനുള്ള ചടങ്ങുകളെല്ലാം പരേതാത്മാക്കളുടെ വിവാഹത്തിനും ഉണ്ടായിരിക്കും. കുടുംബാംഗങ്ങൾ പരസ്പരം വീടുകൾ സന്ദർശിച്ച് വിവാഹം ഉറപ്പിക്കും.ഏറ്റവും ഒടുവിൽ വിവാഹച്ചടങ്ങും നടത്തും.

ചെറുപ്രായത്തിൽ മരണപ്പെട്ടവരാണെങ്കിൽ അവർക്ക് പ്രായപൂർത്തിയാകുന്ന കാലഘട്ടത്തിലാണ് വിവാഹാലോചന തുടങ്ങുക. മുൻപേ മരണപ്പെട്ട, അവരുടെ വയസിനും ഗോത്രത്തിനും ചേരുന്ന പങ്കാളികളെ മാത്രമേ തെരഞ്ഞെടുക്കൂ. മരണപ്പെട്ടവരുടെ ആത്മാവുകൾ തങ്ങൾക്കിടയിൽ തന്നെ ഉണ്ടെന്ന വിശ്വാസമാണ് ഈ ആചാരത്തിന്‍റെ അടിസ്ഥാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com