അച്ഛന്‍റെ ചിതാഭസ്മത്തിൽ നട്ടു വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; അരുതെന്ന് സോഷ്യൽ മീഡിയ|Video

ലൈസൻ‌സോടു കൂടി മരിജുവാന ചെടികൾ വിൽക്കുന്ന വ്യാപാരിയിൽ നിന്നു വാങ്ങിയ ചെടി ചിതാ ഭസ്മം കലർത്തിയ മണ്ണിൽ നട്ടു പിടിപ്പിക്കുന്നതിന്‍റെ വീഡിയോയും റോസന്ന പങ്കു വച്ചിട്ടുണ്ട്.
Youtuber smoking marijuana planted in late fathers ashes
അച്ഛന്‍റെ ചിതാഭസ്മം ഇട്ടു വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; അരുതെന്ന് സോഷ്യൽ മീഡിയ|Video
Updated on

വാഷിങ്ടൺ: അച്ഛന്‍റെ ചിതാഭസ്മമിട്ടു വളർത്തിയ കഞ്ചാവ് വലിച്ച് അമേരിക്കൻ യൂ ട്യൂബർ റോസന്ന പാൻസിനോ. റോഡിക്യുലസ് എന്ന പേരിൽ ആരംഭിച്ച പോഡ്കാസ്റ്റിന്‍റെ ആദ്യ എപ്പിസോഡിലാണ് റോസന്ന ഇക്കാര്യം വെളിപ്പെടുത്തിയത്. സ്മോക്കിങ് മൈ ഡെഡ് ഡാഡ് എന്നാണ് പോഡ്കാസ്റ്റിനു പേരു നൽകിയിരിക്കുന്നത്. അഞ്ച് വർഷം മുൻപാണ് റോസന്നയുടെ പിതാവ് ലുക്കീമിയ ബാധിച്ച് മരിച്ചത്. അദ്ദേഹം വ്യവസ്ഥിതികളോട് കലഹിച്ചു ജീവിച്ച ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്‍റെ കാലടികൾ പിന്തുടർന്ന് അച്ഛനെപ്പോലെ തന്നെയാകാനാണ് ശ്രമം. മരിക്കുന്നതിന് തൊട്ടു മുൻപാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തന്‍റെ ചിതാഭസ്മം കുറച്ച് മണ്ണിൽ കലർത്തി അതിൽ കഞ്ചാവ് നട്ടു പിടിപ്പിച്ച് വലിക്കണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അമ്മ ജീയാന്നിന് ഇക്കാര്യം അത്ര സ്വീകാര്യമായിരുന്നില്ല. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു കരുതും എന്ന ചിന്തയിലായിരുന്നു അവർ. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഇനിയെങ്കിലും അച്ഛന്‍റെ അന്ത്യാഭിലാഷം നടപ്പിലാക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് റോസന്ന.

ലൈസൻ‌സോടു കൂടി മരിജുവാന ചെടികൾ വിൽക്കുന്ന വ്യാപാരിയിൽ നിന്നു വാങ്ങിയ ചെടി ചിതാ ഭസ്മം കലർത്തിയ മണ്ണിൽ നട്ടു പിടിപ്പിക്കുന്നതിന്‍റെ വീഡിയോയും റോസന്ന പങ്കു വച്ചിട്ടുണ്ട്. മരിജുവാന ആസ്വാദ്യകരമായിരുന്നുവെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. വിമർശിച്ചും പിന്തുണച്ചും നിരവധി കമന്‍റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. പിതാവിന്‍റെ ചിതാഭസ്മം വലിക്കരുതെന്ന് ചിലർ പറയുന്നു. എന്നാൽ നേരിട്ട് ചിതാഭസ്മമല്ല താൻ വലിക്കുന്നതെന്നായിരുന്നു റോസന്നയുടെ മറുപടി. യൂട്യൂഹിൽ 14.6 മില്യൺ സബ്സ്ക്രൈബേഴ്സാണ് റോസന്നയ്ക്കുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com