metrovaartha
മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഞായറാഴ്ച ഇടുക്കി, എറണാകുളസ്റ്റ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുണ്ടായിരുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അയോധ്യ അമ്പലക്കൊള്ള: ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയത്? മോദി മറുപടി പറയണമെന്ന് പിണറായി
തിരുവനന്തപുരം: അയോധ്യ അമ്പലക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയണമെന്ന് പിണറായി വിജയൻ. സംഘപരിവാർ രാഷ്‌ട്രീയത്തിന്‍റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യയിലെ ഫണ്ട് തട്ടിപ്പെന്നും പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്‍റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടതെന്നും പിണറായി ആരോപിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്‍റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിമാർ.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്‍റിന്‍റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ സംശയത്തിന്‍റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.
സംഘപരിവാർ രാഷ്ട്രീയത്തിന്‍റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം
ഷാജി കൈലാസിന്‍റെ 'വരവ്' ജൂലൈ 16ന്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
മികച്ച ആക്‌ഷൻ രംഗങ്ങളും സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളും ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളുമൊക്കെയായി എത്തുന്ന സിനിമ റിയലിസ്റ്റിക്ക് റിവഞ്ച് ത്രില്ലറാണ്. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ തിരക്കഥാകൃത്തായ എ.കെ. സാജന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളി എന്ന പോളച്ചനെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കോച്ച് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്.
അർജുൻ അശോക്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിധ്യവും ഈ ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിങ് ഷമീർ മുഹമ്മദ്.
ആർഎസ്എസിനെതിരേ അപകീർത്തി പരാമർശം: കർണാടകയിലെ മന്ത്രിക്കും കോൺഗ്രസ് നേതാവിനും സമൻസ്
ബെംഗളൂരു: കർണാടകയിലെ മന്ത്രിയായ പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതി സമൻസ് അയച്ചു. ആർഎസ്എസിനെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എ. തേജസ് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.
ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കണമെന്നാണ് ബെംഗളൂരു സിറ്റി അഢീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് 42 നിർദേശിച്ചിരിക്കുന്നത്. ജൂലൈ 21ന് ഇരുവരും കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ജൂലൈ 21ന് കേസ് കോടതി പരിഗണിക്കും.
സിഐയുടെ ക്വാർട്ടേഴ്സിൽ പ്രതിയും കണക്കിൽപ്പെടാത്ത പണവും
കോതമംഗലം: കുറുപ്പംപടി സർക്കിൾ ഇൻസ്‌പെക്റ്റർ രാജേഷ് കുമാറിന്‍റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. വിജിലൻസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെയും മുൻപ് ലഭിച്ച നിരവധി പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.
പണം ആവശ്യപ്പെട്ടതിന് ചില വ്യക്തികൾ സിഐക്കെതിരേ നൽകിയ പരാതികളും ഈ മിന്നൽ പരിശോധനയിലേക്ക് നയിച്ചു. പരിശോധനാ സമയത്ത് സിഐയുടെ ക്വാർട്ടേഴ്സിൽ ഒരു കേസിലെ പ്രതിയും ഉണ്ടായിരുന്നു എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഇതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത പണം ഈ പ്രതി നൽകിയതാണോ എന്ന കാര്യത്തിലും വിജിലൻസിന് ശക്തമായ സംശയമുണ്ട്. വരും ദിവസങ്ങളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങളും കർശനമായ പരിശോധനകളും സിഐ രാജേഷ് കുമാറിനെതിരെ ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അങ്കമാലി ജനവാസ മേഖലയിൽ കാട്ടാന; തുരത്താൻ ശ്രമിച്ച് വനപാലകർ
അങ്കമാലി: അങ്കമാലി അയ്യമ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത് പരിഭ്രാന്തി പരത്തുന്നു. ഇന്നലെ രാത്രിയോടെയാണ് രണ്ട് കാട്ടാനകൾ പഞ്ചായത്തിലെ ഒമ്പതാം വാർഡിലുള്ള ജനവാസമേഖലയിൽ എത്തിയത്. വനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. ആനകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ ആനയുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ വിവിധ കൃഷിയിടങ്ങൾ ആന നശിപ്പിച്ചതായും പരാതിയുണ്ട്.
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: 8 പ്രതികളുടെ വീടുകളിൽ പൊലീസ് റെയ്ഡ്
ലഖ്നൗ: അയോധ‍്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തിൽ പ്രതികളായ 8 പേരുടെയും വീടുകളിൽ പൊലീസ് ഒരേസമയം റെയ്ഡ് നടത്തി. ലവ് കുഷ് മിശ്ര, അവിനാശ് ശുക്ല, രാമശങ്കർ യാദവ് എന്നിവർ അടക്കമുള്ള പ്രതികളുടെ വീട്ടിൽ മജിസ്ട്രേറ്റുമാരുടെ അകമ്പടിയോടെയാണ് അയോധ‍്യ പൊലീസ് റെയ്ഡ് നടത്തിയത്. കേസിലെ 8 പ്രതികളെയും കോടതി ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ട് രണ്ട് ദിവസം പൂർത്തിയാകുമ്പോഴാണ് റെയ്ഡ് നടത്തിയിരിക്കുന്നത്.
തിങ്കളാഴ്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. ആ സമയം പ്രതികളെ കസ്റ്റഡിയിൽ ആവശ‍്യപ്പെടും. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നീ പ്രതികൾ ക്ഷേത്രത്തിലെ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരായിരുന്നു.
പ്രോസിക‍്യൂഷന്‍റെ വാദം അനുസരിച്ച് ഇതുവരെ 79.85 ലക്ഷം രൂപ അന്വേഷണ ഉദ‍്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. മോഷണം, വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കവർന്ന സ്വത്ത് സ്വീകരിക്കൽ എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ക്ഷേത്രത്തിന്‍റെ പണം ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത‍്യേക അന്വേഷണ സംഘത്തിനെ രൂപീകരിച്ചിരുന്നു. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇനി തോൽക്കുന്നവരെല്ലാം പുറത്ത്; ഏഷ്യയുടെ മാനം കാക്കാൻ ജപ്പാൻ മാത്രം
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം പൂർത്തിയായി, ഇനി തോൽക്കുന്നവർ പുറത്താകുന്ന നോക്കൗട്ട് ഘട്ടം ആരംഭിക്കുന്നു. ഏഷ്യയിൽ നിന്ന് പങ്കെടുത്ത എട്ട് ടീമുകളിൽ ഏഴു ടീമുകളും പുറത്തായപ്പോൾ ജപ്പാൻ മാത്രമാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ച് ഭൂഖണ്ഡത്തിന്റെ പ്രതീക്ഷയായി നിൽക്കുന്നത്. അവരുടെ അടുത്ത എതിരാളികൾ ബ്രസീലും! യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ശ്രദ്ധേയമാകുന്നു.
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങളെല്ലാം പൂർത്തിയായി. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30നാണ് ആദ്യ റൗണ്ട് ഒഫ് 32 (പ്രീ ക്വാർട്ടർ ഫൈനൽ) മത്സരം. അടുത്ത മത്സരത്തിൽ തിങ്കളാഴ്ച രാത്രി 10.30ന് ബ്രസീലും ജപ്പാനും ഏറ്റുമുട്ടും. ജൂലൈ 20-നാണ് ഫൈനൽ.
ഏഷ്യയിൽ നിന്ന് എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ ഏഴു ടീമും പുറത്തായപ്പോൾ, ജപ്പാൻ മാത്രമാണ് വൻകരയുടെ മാനം കാക്കാൻ നോക്കൗട്ട് യോഗ്യത നേടിയത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ ഭാഗമാണെങ്കിലും ഓസ്ട്രേലിയ ഏഷ്യൻ വൻകരയിൽ ഉൾപ്പെടുന്ന രാജ്യമല്ല. ലാറ്റിനമെരിക്കൻ ടീമുകളിൽ ഉറുഗ്വെയും ആഫ്രിക്കൻ ടീമുകളിൽ ടുണീഷ്യയും മാത്രമാണ് ഇതുവരെ പുറത്തായത്.
യോഗ്യത നേടിയ ടീമുകളും എതിരാളികളും
മെക്സിക്കോ vs ഇക്വഡോർ
ഫ്രാൻസ് vs സ്വീഡൻ
കാനഡ vs ദക്ഷിണാഫ്രിക്ക
ബ്രസീൽ vs ജപ്പാൻ
മൊറോക്കോ vs നെതർലൻഡ്‌സ്
ജർമനി vs പരാഗ്വേ
യുഎസ്എ vs ബോസ്നിയ
ബെൽജിയം vs സെനഗൽ
ഇംഗ്ലണ്ട് vs കോംഗോ
സ്വിറ്റ്സർലൻഡ് vs അൾജീരിയ
ഓസ്ട്രിയ vs സ്പെയിൻ
ക്രൊയേഷ്യ vs പോർച്ചുഗൽ
അർജന്‍റീന vs കേപ്പ് വെർദെ
കൊളംബിയ vs ഘാന
ഓസ്ട്രേലിയ vs ഈജിപ്ത്
നോർവേ vs ഐവറി കോസ്റ്റ്
പുറത്തായ ടീമുകൾ
ഏഷ്യ: ഉസ്ബക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഇറാൻ, ഖത്തർ
യൂറോപ്പ്: സ്കോട്ട്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്, തുർക്കി
വടക്കേ അമെരിക്ക/കരീബിയൻ: ഹെയ്തി, പനാമ, കുറസാവോ
ലാറ്റിനമെരിക്ക: ഉറുഗ്വെ
ആഫ്രിക്ക: ടുണീഷ്യ
ഓഷ്യാനിയ: ന്യൂസിലൻഡ്
ശിവേസന ന്യൂനപക്ഷ വിഭാഗം കല്യാണ്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്‍റായി പോളി ജേക്കബ്
മുംബൈ: ശിവസേന കല്യാണ്‍ ലോക്‌സഭ മണ്ഡലത്തിന്‍റെ ന്യൂനപക്ഷ (ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി) വിഭാഗം പ്രസിഡന്‍റായി പോളി ജേക്കബിനെ വീണ്ടും തെരഞ്ഞെടുത്തു. താനെ ടെമ്പിനാക്ക ആനന്ദാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ശിവസേന ന്യൂനപക്ഷ സമിതി സംസ്ഥാന പ്രസിഡന്‍റ് ജെറി ഡേവിഡ് നിയമനപത്രം കൈമാറി.
40  വര്‍ഷത്തിലേറെയായി മുംബൈയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, പൊതുസേവന മേഖലകളില്‍ സജീവ സാന്നിധ്യമായ പോളി ജേക്കബ്, തൃശൂര്‍ സ്വദേശിയാണ്. സംഘടനാ പ്രവര്‍ത്തനത്തിലും ജനസേവന രംഗത്തും ദീര്‍ഘകാലമായി സജീവമാണ്.
പേപ്പര്‍ ലീക്ക് സര്‍ക്കാര്‍; ബിജെപിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പേപ്പര്‍ ലീക്ക് സര്‍ക്കാരായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്ത് ഇപ്പോള്‍ ചോരാത്ത പരീക്ഷകള്‍ വല്ലതും ബാക്കിയുണ്ടോ എന്ന് പ്രതിപക്ഷം ചോദിച്ചു. ഇത്തരം തട്ടിപ്പുകള്‍ ഉന്നതരുടെ ഒത്താശയോടെയല്ലാതെ നടക്കില്ലെന്നും ഇതിലൂടെ ലഭിക്കുന്ന പണം എംപിമാരെയും എംഎല്‍എമാരെയും വിലയ്‌ക്കെടുക്കാനാണ് ഉപയോഗിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മണ്ഡലമായ താനെയില്‍ പേപ്പര്‍ ചോര്‍ന്നത് തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണത്തിന്‍റെ തെളിവാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ ആരോപിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും ചെറിയ പരീക്ഷ പോലും സുരക്ഷിതമായി നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ശിവസേന (യുബിടി) നേതാവ് അംബാദാസ് ദന്‍വെ വിമര്‍ശിച്ചു. ടെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പൂർണം; കരുത്തു കാട്ടി മെസിയും കെയ്നും
ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഘട്ടം ആവേശകരമായി അവസാനിച്ചു. ഗ്രൂപ്പ് എൽയിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ തിളക്കത്തിൽ ഇംഗ്ലണ്ട് പനാമയെ തോൽപ്പിച്ച് ഒന്നാമതെത്തി; ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഗോൾ റെക്കോർഡ് ഭേദിച്ചു. ക്രൊയേഷ്യ ഘാനയെ പരാജയപ്പെടുത്തി നോക്കൗട്ടിൽ, ഘാന മികച്ച മൂന്നാം സ്ഥാനക്കാരനായി മുന്നേറി. ഗ്രൂപ്പ് കെയിൽ കോംഗോ ചരിത്രത്തിൽ ആദ്യമായി നോക്കൗട്ടിൽ പ്രവേശിച്ചു.
ഫിഫ ലോകകപ്പ് 2026-ന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ ഫലങ്ങളോടെ അവസാനിച്ചു. ലയണൽ മെസിയുടെ റെക്കോർഡ് നേട്ടവും, ഇംഗ്ലണ്ടിന്‍റെ തകർപ്പൻ പ്രകടനവും, കോംഗോയുടെ ചരിത്രപരമായ മുന്നേറ്റവുമാണ് അവസാന ദിനത്തിലെ പ്രധാന ആകർഷണങ്ങൾ.
ഗ്രൂപ്പ് എൽ: ഇംഗ്ലണ്ടും ക്രൊയേഷ്യയും നോക്കൗട്ടിലേക്ക്
ജൂഡ് ബെല്ലിങ്ഹാമിന്‍റെ ഉജ്ജ്വല പ്രകടനത്തിന്‍റെ ബലത്തിൽ പനാമയെ 2-0ത്തിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. ഈ മത്സരത്തിൽ ഹാരി കെയ്ൻ നേടിയ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കെയ്ൻ സ്വന്തമാക്കി (11 ഗോളുകൾ).
മറ്റൊരു മത്സരത്തിൽ ഘാനയെ 2-1ന് തോൽപ്പിച്ച് ക്രൊയേഷ്യയും നോക്കൗട്ട് ഉറപ്പിച്ചു. ലൂക്കാ മോഡ്രിച്ച് ഒരുക്കിയ അവസരം മുതലെടുത്ത് നിക്കോള വ്ലാസിച്ച് നേടിയ ഗോളാണ് ക്രൊയേഷ്യയ്ക്ക് വിജയം സമ്മാനിച്ചത്. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് ഘാനയും മുന്നേറി.
ഇംഗ്ലണ്ട് vs പനാമ മാച്ച് റിപ്പോർട്ട്ക്രൊയേഷ്യ vs ഘാന മാച്ച് റിപ്പോർട്ട്
ഗ്രൂപ്പ് കെ: കോംഗോയുടെ ചരിത്രനേട്ടം
ഉസ്ബക്കിസ്ഥാനെതിരെ പരാജയം മുന്നിൽ കണ്ടശേഷം തിരിച്ചുവന്നാണ് കോംഗോ 3-1ന് വിജയിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി കോംഗോ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ കടന്നു.
കൊളംബിയയും പോർച്ചുഗലും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും, ഗ്രൂപ്പിൽ ഒന്നാമതെത്തി കൊളംബിയ നോക്കൗട്ടിലേക്ക് കുതിച്ചു. പോർച്ചുഗലും നേരത്തെ യോഗ്യത നേടിയിരുന്നു.
കോംഗോ vs ഉസ്ബക്കിസ്ഥാൻ മാച്ച് റിപ്പോർട്ട്പോർച്ചുഗൽ vs കൊളംബിയ മാച്ച് റിപ്പോർട്ട്
ഗ്രൂപ്പ് ജെ: മെസിയുടെ മാന്ത്രികതയും ഗോൾമഴയും
ജോർദാനെതിരെ 3-1ന് വിജയിച്ച അർജന്‍റീന ഗ്രൂപ്പ് ജേതാക്കളായി. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ സൂപ്പർ താരം ലയണൽ മെസി നേടിയ ഫ്രീ-കിക്ക് ഗോൾ അദ്ദേഹത്തിന്‍റെ ലോകകപ്പ് ചരിത്രത്തിലെ 19-ാമത്തെ ഗോളായി മാറി.
അതേസമയം, അൾജീരിയ-ഓസ്ട്രിയ മത്സരം 3-3 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു. ആവേശകരമായ ഈ മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചുറി ടൈമിൽ ഗോളുകൾ നേടിയത് കാണികൾക്ക് വിരുന്നായി. അൾജീരിയക്കായി റിയാദ് മെഹ്‌റസ് രണ്ട് ഗോൾ നേടി.
ആറ് ഗോളിൽ ആറാടി അൾജീരിയയും ഓസ്ട്രിയയും
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെയിൽ നടന്ന ആവേശകരമായ മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും സമനിലയിൽ പിരിഞ്ഞു. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും 3-3 എന്ന സ്‌കോറിനാണ് സമനിലയിലായത്. ആവേശകരമായ ഈ പോരാട്ടത്തിനൊടുവിൽ ഇരു ടീമുകളും ലോകകപ്പിന്‍റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ മാർക്കോ അർണാട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 41-ാം മിനിറ്റിൽ റഫിക് ബെൽഘാലിയിലൂടെ അൾജീരിയ ഒപ്പമെത്തി. രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ മാർസെൽ സബിറ്റ്‌സർ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, അഞ്ചു മിനിറ്റിനുള്ളിൽ (60-ാം മിനിറ്റ്) റിയാദ് മെഹ്‌റസ് അൾജീരിയക്കായി രണ്ടാം ഗോൾ നേടി സമനില പിടിച്ചു.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച നിമിഷങ്ങളിലായിരുന്നു കളിയിലെ അപ്രതീക്ഷിത സംഭവങ്ങൾ. അധികസമയത്തിന്‍റെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ റിയാദ് മെഹ്‌റസ് തന്‍റെ രണ്ടാം ഗോളിലൂടെ അൾജീരിയക്ക് വിജയം സമ്മാനിച്ചെന്ന് കരുതിയതാണ്. എന്നാൽ കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ (90+5'), പകരക്കാരനായി ഇറങ്ങിയ സാസ കലാഡ്‌സിക് ഓസ്ട്രിയക്കായി സമനില ഗോൾ നേടി ടീമിന്‍റെ രക്ഷകനായി.
ഗ്രൂപ്പിൽ അർജന്‍റീന ഒന്നാം സ്ഥാനക്കാരായി നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. സമനിലയോടെ 4 പോയിന്‍റുകൾ വീതം നേടിയ ഓസ്ട്രിയ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായും, മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച അൾജീരിയ നോക്കൗട്ടിലേക്കും മുന്നേറി. 1982-ന് ശേഷം ആദ്യമായാണ് ഓസ്ട്രിയ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. 32 ടീമുകളുടെ റൗണ്ടിൽ ഓസ്ട്രിയക്ക് എതിരാളികൾ സ്പെയിൻ ആയിരിക്കും. അൾജീരിയക്ക് സ്വിറ്റ്സർലൻഡും.
മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അൾജീരിയൻ ക്യാപ്റ്റൻ റിയാദ് മെഹ്‌റസാണ് 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്‌കാരം സ്വന്തമാക്കിയത്. താൻ കളിച്ച നാല് ലോകകപ്പ് മത്സരങ്ങളിൽ നിന്ന് മെഹ്‌റസ് നേടുന്ന ആദ്യ ഗോളുകളാണ് ഈ മത്സരത്തിൽ പിറന്നതെന്നതും ശ്രദ്ധേയമായി.
തിയെറ്റർ പൂരപ്പറമ്പാക്കാൻ 'മിനി കൂപ്പറു'മായി ധ‍്യാൻ എത്തുന്നു
ധ‍്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'മിനി & കൂപ്പർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോമി കുര‍്യാക്കോസാണ്. AWA മൂവിസിന്‍റെ ബാനറിൽ റോൾഡ് തോമസാണ് ചിത്രത്തിന്‍റെ നിർമാണം.
പൂർണമായും ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ വ‍്യത‍്യസ്ത സ്റ്റൈലിലും ഗെറ്റപ്പിലുമാണ് ധ‍്യാൻ എത്തുന്നത്. ഇതിനോടകം തന്നെ ധ‍്യാൻ ശ്രീനിവാസന്‍റെ മേക്കോവറും മിനി കൂപ്പർ കാറും സമൂഹമാധ‍്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
കോമഡിക്കും കുടുംബ ബന്ധങ്ങൾക്കും പ്രധാന‍്യം നൽകികൊണ്ടുള്ള ഫാമിലി എന്‍റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്നും വ‍്യക്തമാകുന്നത്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് നിർമാതാക്കൾ വ‍്യക്തമാക്കിയിട്ടുണ്ട്.
വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനെക്കാള്‍ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തോന്നി; കുറ്റസമ്മതം നടത്തി സിയ
മുംബൈ: യുവ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സിയ ഗോയല്‍. വീട്ടുകാരോട് പറഞ്ഞ് വിവാഹം വേണ്ടെന്നു വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തോന്നിയെന്ന് ചോദ്യം ചെയ്യലില്‍ സിയ പൊലീസിനോട് കുറ്റസമ്മതം നടത്തി.
കുടുംബത്തെ വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിന് പകരം പ്രതിശ്രുത വരനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും സിയ പറഞ്ഞു. സിയയുടെ സഹോദരനെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.
10 മണിക്കൂറിലേറെ വെള്ളിയാഴ്ച സഹോദരനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ശനിയാഴ്ചയും ഇയാളെ ചോദ്യം ചെയ്തു.
സിയയുടെ കാമുകന്‍ ചേതനെ പരിചയപ്പെട്ടിട്ടുണ്ടെന്ന് സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്. പുണെ പൊലീസിന്‍റെ 6 സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മുഹറം ഘോഷയാത്രയ്ക്കിടെ 15,000 പേരെ കൊല്ലാൻ പദ്ധതിയിട്ടു; വിഷഗുളികകളുമായി പുനെ സ്വദേശി പിടിയിൽ
മുംബൈ: മുഹറം ഘോഷയാത്ര അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എലിവിഷമടങ്ങിയ ഗുളിക വിതരണം ചെയ്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് പിടിയിലായത്. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മരുന്ന് എന്ന പേരില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഏകദേശം 15,000 ഗുളികകളാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഇവയില്‍ സിങ്ക് ഫോസ്ഫൈഡ് എന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതി പുനെ വിമന്‍ നഗര്‍ സ്വദേശിയാണെന്നും പെയിന്‍റ് വ്യാപാരം നടത്തുന്ന ആളാണെന്നും പൊലീസ്  പറഞ്ഞു. 15 ദിവസം മുമ്പാണ് ഇയാള്‍ മുംബൈയിലെ ഡോംഗ്രി മേഖലയില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. അന്വേഷണത്തിനിടെ 2025-ല്‍ ഇയാള്‍ ഇറാനും ഇറാഖും സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഈ യാത്രകളുടെ ലക്ഷ്യവും മറ്റ് ബന്ധങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഹറം ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷീണം മാറ്റാനെന്ന പേരില്‍ വിഷഗുളിക നല്‍കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് ആരോരപിച്ചു. അന്വേഷണം തുടരുകയാണ്.
ഷോയിബ് അക്തറിന്‍റെ സഹോദരന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഭീകരർ; ദൃശ‍്യങ്ങൾ പുറത്ത്| Video
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്‍റെ സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഇ തൊയ്ബ ഭീകരർ.
മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായികൾ അടക്കമുള്ളവരാണ് ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
The funeral of former Pakistan fast bowler Shoaib Akhtar's elder brother, Shahid Akhtar, in Islamabad has come under scrutiny after senior members of Pakistan-based terror outfit Lashkar-e-Taiba (LeT), including its deputy chief Saifullah Kasuri, were seen attending the last… pic.twitter.com/qwNf1gtCYM
— The Siasat Daily (@TheSiasatDaily) June 27, 2026
പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര‍്യങ്ങൾ പുറത്തായത്. പ്രാർഥനയ്ക്കായി ഭീകരർ വരി നിൽക്കുന്ന വിഡിയോ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്നാണ് ഷാഹിദ് അക്തർ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഭീകരർ ചടങ്ങിൽ പങ്കെടുത്തതിനെ പറ്റി ഷോയിബ് അക്തർ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
കൊച്ചിയിൽ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശു
കൊച്ചി: കൊച്ചിയിലെ കുണ്ടന്നൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. പ്രദേശത്തെ തട്ടുകടയോട് ചേർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നത്.
കുഞ്ഞിനെ മരട് പൊലീസ് എറണാകുളം അമ്മത്തൊട്ടിലിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടിട്ട് ടൈ കെട്ടി കുളത്തിൽ ചാടി മംദാനി; എല്ലാ നിയമങ്ങളും ലംഘിച്ചു|Video
ന്യൂയോർക്ക്: കോട്ടും ടൈയും അണിഞ്ഞ് നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. നഗരത്തിലെ ഔട്ട്ഡോർ പൂൾ സീസണിന് തുടക്കമിട്ടു കൊണ്ടാണ് മേയർ കുളത്തിൽ ചാടിയത്. പക്ഷേ നീന്തൽക്കുളത്തിലെ ഡ്രസ് കോഡ് മുഴുവൻ തെറ്റിച്ചു കൊണ്ടാണ് മേയർ കുളത്തിൽ ചാടിയത്.
ഈസ്റ്റ് 114ാം സ്ട്രീറ്റഇലെ തോമസ് ജെഫേഴ്സൺ പൂളിലാണ് മേയർ ചാടിയത്. ഒപ്പം മാൻഹാട്ടൻ ബോറോ പ്രസിഡന്‍റ് ബ്രാഡ് ഹൊയ്‌ൽമാനുമുണ്ടായിരുന്നു. വേനൽക്കാലം തുടങ്ങുമ്പോൾ ഇത്തരത്തിലുള്ള പരിപാടികൾ ന്യൂയോർക്കിൽ സംഘടിപ്പിക്കാറുണ്ട്.
When they said, "wear a suit," I just assumed…
Find a public pool near you at https://t.co/V0Tzb9IlHO. https://t.co/TL5XIB4jBw pic.twitter.com/4wHWNB54fx
— Mayor Zohran Kwame Mamdani (@NYCMayor) June 27, 2026
പക്ഷേ പത്തു വർഷത്തിനിടെ ആദ്യമായാണ് ഒരു മേയർ കുളത്തിൽ ചാടി ചടങ്ങിൽ പങ്കാളിയാകുന്നത്. കോട്ടും ടൈയും അണിഞ്ഞ് ഫുൾ ഫോർമൽ സ്യൂട്ടിൽ കുളത്തിൽ ചാടുന്ന വിഡിയോ മംദാനി എക്സിൽ പങ്കു വച്ചിട്ടുണ്ട്. സ്വിം സ്യൂട്ട് ധരിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ കരുതി... എന്ന കുറിപ്പോടെയാണ് മംദാനി വിഡിയോ പങ്കു വച്ചിരിക്കുന്നത്.
ഇല്ലാതാക്കുമെന്ന് ട്രംപ്, നരകം കാണിക്കുമെന്ന് ഇറാൻ; അവസാനിക്കാതെ സംഘർഷം
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോയിരുന്ന എണ്ണക്കപ്പ‌ലിനു നേരെ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി. ആക്രമണത്തിന്‍റെ സെക്കൻഡുകൾ ദൈർഘ്യമുള്ള വിഡിയോ യുഎസ് പുറത്തു വിട്ടിട്ടുണ്ട്. മേഖലയിൽ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനു പിന്നാലെയാണ് യുഎസിന്‍റെ ശക്തമായ തിരിച്ചടി.
യുക്തിസഹമായി പെരുമാറുന്നതിന് പരിധിയുണ്ടെന്നും ഇറാൻ ഒരിക്കലും പഠിക്കില്ലെന്നും വീണ്ടും സൈനിക നടപടിയിലേക്ക് പോകാൻ യുഎസ് നിർബന്ധിതമായാൽ ഇറാൻ എന്ന രാജ്യത്തെ തന്നെ ഇല്ലാതാക്കുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
അതേ സമയം കുവൈറ്റിലെയും ബഹ്റിനിലെയും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ വെളിപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ നരകം കാണിക്കുമെന്നും ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഭൂകമ്പത്തിലും പതറാതെ മകളെ പൊതിഞ്ഞു പിടിച്ചു; മരണത്തിന് കീഴടങ്ങി ‌ഫുട്ബോൾ താരത്തിന്‍റെ ഭാര്യ
കാരക്കാസ്: വെനിസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവരുടെ കൂട്ടത്തിൽ പ്രമുഖ ഫുട്ബോൾ താരത്തിന്‍റെ ഭാര്യയും. മാർട്ടിമോ ഡി ലാ ഗ്വയർ ക്ലബിനു വേണ്ടി കളിക്കുന്ന ഹെക്റ്റർ ബെല്ലോയുടെ ഭാര്യ ആൻഡ്രിയ ബെല്ലോയാണ് മരിച്ചത്. ഒരു വയസു മാത്രമുള്ള മകൾ അലാനയെ സംരക്ഷിക്കുന്നതിനിടെയാണ് ആൻഡ്രിയ മരിച്ചത്. അലാനയെ രക്ഷപെടുത്തി. ഭാര്യ മരിച്ചതായി ഹെക്റ്റർ ബെല്ലോ സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
മമ്മി, നിങ്ങളാണ് എല്ലായ്പ്പോഴും എന്‍റെ ഹീറോ. നീ എത്രയധികം അവളെ സ്നേഹിച്ചിരുന്നുവെന്നും എത്ര വലിയ വിസ്മയമായിരുന്നുവെന്നുമുള്ള കാര്യങ്ങൾ നമ്മുടെ കുഞ്ഞ് എന്നും ഓർമിക്കുമെന്നാണ് ഹെക്റ്റർ ഇൻസ്റ്റ‍‌യിൽ കുറിച്ചിരിക്കുന്നത്. നീ എങ്ങനെയാണ് അവളെ രക്ഷപെടുത്തിയതെന്ന്, നിന്‍റെ ജീവൻ തന്നെ അവൾക്കു നൽകിയതെന്ന്, എത്ര ധീരയായ സ്ത്രീയായിരുന്നുവെന്ന്, അവസാന ശ്വാസത്തിൽ പോലും അവളെ എങ്ങനെയാണ് ഉപേക്ഷിക്കാതിരുന്നതെന്ന് ഞാനവൾക്ക് പറഞ്ഞു കൊടുക്കുമെന്നും ഹെക്റ്റർ കുറിച്ചിട്ടുണ്ട്. ജൂലൈ 24നുണ്ടായ അതിശക്തമായ ഭൂചലനത്തിലാണ് ആൻഡ്രിയ കൊല്ലപ്പെട്ടത്. അവരുടെ മൃതദേഹം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തി.
നിനക്കൊരിക്കലും നിന്‍റെ അച്ഛനെ ശക്തനായോ പഴയതു പോലെ ചിരിക്കുന്നതായി കാണാൻ സാധിച്ചെന്നു വരില്ല. പക്ഷേ ഇതെല്ലാം അതിജീവിച്ച് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയായി നിന്നെ മാറ്റുമെന്ന് ഞാൻ വാഗ്ദാനം നൽകുന്നു. എന്നോട് സംസാരിക്കാൻ ഒരു മിനിറ്റെങ്കിലും അവൾക്കു ലഭിച്ചിരുന്നെങ്കിൽ അവളെങ്ങനെ കുഞ്ഞിനെ സംരക്ഷിച്ചുവോ അതു പോലെ എന്‍റെ ജീവിതം കൊണ്ട് കുഞ്ഞിനെ സംരക്ഷിക്കണമെന്ന് അവൾ പറയുമായിരുന്നുവെന്നും ഹെക്റ്ററിന്‍റെ വികാരഭരിതമായ കുറിപ്പിലുണ്ട്.
വെനിസ്വേലയിൽ ഭൂകമ്പത്തിൽ 1430 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. 68,900 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ
ഭുവനേശ്വർ: ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശ‍ൂർ സ്വദേശിനി ആൻസി സോജൻ. മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡാണ് ആൻസി സോജൻ തകർത്തത്.
ഏഷ‍്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ ആൻസി, അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടി. 2004ൽ  ഏഥൻസ് ഒളിംപിക്സ് ലോങ് ജമ്പ് ഫൈനലിൽ 6.83 മീറ്റർ ചാടിയാണ് അഞ്ജു ബേബി ജോർജ് റെക്കോഡിട്ടത്. ഇതിനെയാണ് ഇപ്പോൾ ആൻസി മറികടന്നത്. ഇതോടെ ഏഷ‍്യൻ ഗെയിംസിനും താരം യോഗ‍്യത നേടി.
Get updates on WhatsApp