കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു
കണ്ണൂർ: പാനൂരിനടുത്ത് മൊകേരിയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാനൂർ ടൗണിലെ പത്രം ഏജന്‍റ് ചെണ്ടയാട് സ്വദേശി മൂസയുടെ വാഹനമാണ് കത്തി നശിച്ചത്.
ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിക്കുകയായിരുന്നെന്ന് മൂസ പറയുന്നു. പുക ഉയർന്ന ഉടനെ വണ്ടി നിർത്തി എടുത്തു ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. വണ്ടിയുടെ ടയർ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു.