Auto

ടാലന്‍റ് കപ്പ്: രണ്ടാം റൗണ്ടിനായി ഹോണ്ട ടീം സജ്ജം

ആദ്യ റൗണ്ടിലെ മാസ്മരിക പ്രകടനത്തിന് ശേഷമാണ് ടീം വീണ്ടും ചെന്നൈയിലെത്തുന്നത്

കൊച്ചി: ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്കില്‍ (എംഎംആര്‍ടി) നടക്കുന്ന 2023 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ വിഭാഗത്തിന്‍റെ രണ്ടാം റൗണ്ടിന് പൂര്‍ണ സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം. ആദ്യ റൗണ്ടിലെ മാസ്മരിക പ്രകടനത്തിന് ശേഷമാണ് ടീം വീണ്ടും ചെന്നൈയിലെത്തുന്നത്.

ആദ്യ റൗണ്ടില്‍ ഏറ്റവും മികച്ച പ്രകടനത്തിലൂടെ കാവിന്‍ ക്വിന്‍റല്‍ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. രക്ഷിത് ദവെ, പ്രകാശ് കാമത്ത് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. റേസ്ട്രാക്കിലെ കടുത്ത മത്സരത്തിന്‍റെ പാരമ്യത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ