Auto

ഇവി മേഖലയിൽ കുതിപ്പിനൊരുങ്ങി കേരള സ്റ്റാർട്ടപ്പ്

ഒ​രു വ​ർ​ഷ​ത്തി​നി​ടെ 103 ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ച് ച​രി​ത്രം കു​റി​ച്ച ശേ​ഷ​മാ​ണ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന മേ​ഖ​ല​യി​ൽ ത​ന്നെ വ​ലി​യ വി​പ്ല​വ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ഖ്യാ​പ​നം

VK SANJU

കൊ​ച്ചി: ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ലോ​ക​ത്ത് വ​ൻ കു​തി​പ്പി​നൊ​രു​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി. രാ​ജ്യ​വ്യാ​പ​ക​മാ​യി 1,000 സൂ​പ്പ​ർ ഫാ​സ്റ്റ് ഇ​ല​ക്‌​ട്രി​ക് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് കൊ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ ​ഇ.​സി ഓ​ട്ടോ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 103 ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ച് ച​രി​ത്രം കു​റി​ച്ച ശേ​ഷ​മാ​ണ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന മേ​ഖ​ല​യി​ൽ ത​ന്നെ വ​ലി​യ വി​പ്ല​വ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ഖ്യാ​പ​നം.

ബാ​റ്റ​റി​യു​ടെ റേ​ഞ്ച് കു​റ​വ് മൂ​ലം ദൂ​ര യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​യി​രു​ന്നു നേ​ര​ത്തെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ പി​ന്തി​രി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​സ​മീ​പ​ന​ത്തി​ൽ ഏ​റെ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​ഭാ​വം ഇ​ന്നും പ്ര​ശ്നം ത​ന്നെ​യാ​ണ്. ഇ​വി​ടെ​യാ​ണ് ഗോ ​ഇ.​സി​യു​ടെ പ്രാ​ധാ​ന്യം. ഇ​തി​നോ​ട​കം കേ​ര​ള​ത്തി​ലു​ട​നീ​ളം 70 ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് 33 ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​മാ​ണ് ഗോ ​ഇ.​സി​യു​ടേ​താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​ത്ര​യ​ധി​കം സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി എ​ന്ന നി​ല​യി​ൽ വ​ലി​യ നേ​ട്ടം കൂ​ടി​യാ​ണ്.

സാ​ധാ​ര​ണ 5-6 മ​ണി​ക്കൂ​റു​ക​ളെ​ടു​ത്തു​ള്ള ചാ​ർ​ജി​ങ് വ​ള​രെ വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് സൂ​പ്പ​ർ ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​ത്യേ​ക​ത. പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ത​ല​സ്ഥാ​ന​ങ്ങ​ളി​ലും ട​യ​ർ-2, ട​യ​ർ-3 ന​ഗ​ര​ങ്ങ​ളി​ലും, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും സൂ​പ്പ​ർ ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യം. ഇ​തി​ന് പു​റ​മേ സം​സ്ഥാ​ന, ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ലും ത​ന്ത്ര പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും രാ​ജ്യ​ത്തെ പ്ര​മു​ഖ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും കൂ​ടി ചാ​ർ​ജി​ങ് സൗ​ക​ര്യം ഒ​രു​ങ്ങു​ന്ന​തോ​ടെ ദീ​ർ​ഘ ദൂ​ര യാ​ത്ര​ക​ൾ​ക്കും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം.

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ തഹസിൽദാറിന്‍റെ മൃതദേഹം

നിയമസഭാ സമ്മേളനത്തിന് മുൻപ് ഉദയനിധി സ്റ്റാലിന്‍റെ അറസ്റ്റ്; രാഷ്ട്രീയ പ്രതികാരമെന്ന് പ്രതിപക്ഷം

അമിത് ഷായുമായി കൂടിക്കാഴ്ച; 'അവിസ്മരണീയ അനുഭവം' എന്ന് അനുപം ഖേർ