സാങ്കേതിക തകരാർ; പത്തുലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിച്ച് ടൊയോട്ട

 
Auto

സാങ്കേതിക തകരാർ; പത്തുലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിച്ച് ടൊയോട്ട

പനോരമിക് വ്യു മോണിറ്ററുകളുള്ള കാറുകളാണ് തിരിച്ചു വിളിക്കുന്നത്

Namitha Mohanan

വാഷിങ്ടൺ: റിയർവ്യു ക്യാമറയുട തകരാറിനെ തുടർന്ന് 10 ലക്ഷത്തോളം കാറുകൾ തിരിച്ചു വിളിച്ച് ടൊയോട്ട. അമെരിക്കയിൽ നിന്നും 10,24,407 കാറുകളാണ് തിരിച്ചു വിളിച്ചത്. ലെക്സസ്, ടൊയോട്ട കാമ്രി ഹൈബ്രിഡ്, ടൊയോട്ട ഹൈലാൻഡർ, ടൊയോട്ട ആർഎവി 4 എന്നിവയുൾപ്പെടെയുള്ളവയാണ് തിരിച്ചു വിളിക്കുന്നത്.

പനോരമിക് വ്യു മോണിറ്ററുകളുള്ള കാറുകളാണ് തിരിച്ചു വിളിക്കുന്നത്. വാഹനങ്ങൾ പിന്നോട്ടെടുക്കുമ്പോൾ പുറകിലെ ദൃശ്യങ്ങൾ കാണാതിരിക്കുകയോ ഫ്രീസ് ആവുകയോ ചെയ്യുന്ന കാറുകളെയാണ് തിരിച്ചു വിളിച്ചത്. ഈ പ്രശ്നം മൂലം നിരവധി അപകടങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി