Volkswagen 
Auto

പ്രത്യേക ഓഫറുകളുമായി ഫോക്സ്‌വാഗൺ

നവംബര്‍ 15 വരെ കമ്പനിയുടെ 189 വില്‍പ്പന കേന്ദ്രങ്ങളിലും, 133 സര്‍വീസ് ടച്ച്പോയിന്‍റുകളിലും ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ

കൊച്ചി: ഫോക്സ്‌വാഗണ്‍ ഉത്സവ സീസണിനോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്ത് ഫോക്സ്ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 15 വരെ കമ്പനിയുടെ 189 വില്‍പ്പന കേന്ദ്രങ്ങളിലും, 133 സര്‍വീസ് ടച്ച്പോയിന്‍റുകളിലും ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും. ഫോക്സ്ഫെസ്റ്റ് 2023 കാലയളവില്‍ ബുക്കിങുകള്‍ക്കും ടെസ്റ്റ് ഡ്രൈവുകള്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഫോക്സ്‌വാഗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സൗജന്യ വാഹന പരിശോധനക്കൊപ്പം നിശ്ചിത കിലോമീറ്ററുകള്‍ക്ക് സൗജന്യ പിക്കപ്പ്-ഡ്രോപ്പ് സൗകര്യം, ഫോക്സ്‌വാഗണ്‍ അസിസ്റ്റന്‍സ് വഴിയുള്ള ഡോര്‍സ്റ്റെപ്പ് സേവനങ്ങള്‍, പീരിയോഡിക് അറ്റകുറ്റപ്പണികള്‍ക്കായി മൊബൈല്‍ സേവന യൂണിറ്റുകള്‍, സര്‍വീസ് വാല്യൂ പാക്കെജില്‍ ആകര്‍ഷകമായ ഓഫറുകള്‍, വിപുലീകൃത വാറന്‍റി, റോഡ്സൈഡ് അസിസ്റ്റന്‍സ്, ടയേഴ്സ് തുടങ്ങിയ ഫോക്സ്‌വാഗണ്‍ സേവനങ്ങളിലെല്ലാം ഓഫറുകളും ആനുകൂല്യങ്ങളും ബാധകമായിരിക്കും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു