Representative image 
Business

18,315 എംഎസ്എംഇ സംരംഭങ്ങൾ അടച്ചുപൂട്ടി

ഒരു വര്‍ഷത്തില്‍ ഒന്നരലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച സംരംഭക വർഷത്തിൽ 1,39,840 സംരംഭങ്ങൾ തുടങ്ങി

MV Desk

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആരംഭിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ പൂട്ടിപ്പോയത് 18,315 എണ്ണം.

2022 ഏപ്രില്‍ ഒന്നു മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളില്‍ എന്‍റര്‍പ്രൈസസ് ഡെവലപ്മെന്‍റ് എക്സിക്യൂട്ടിവ് ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

ഒരു വര്‍ഷത്തില്‍ ഒന്നരലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23 വര്‍ഷം സംരംഭക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 1,39,840 സംരംഭങ്ങളാണ് ഇതുവഴി തുടങ്ങിയിരുന്നത്.

ഇതില്‍ 1,25,747 സ്ഥാപനങ്ങള്‍ വകുപ്പ് പരിശോധിച്ചതിലാണ് 1,07,432 സംരംഭങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും 18,315 എണ്ണം പൂട്ടിയതായും കണ്ടെത്തിയത്. എട്ടു ജില്ലകളില്‍ 1000ത്തിന് മുകളിലും മലപ്പുറം ജില്ലയില്‍ 2031 സംരംഭങ്ങളുമാണ് തുടങ്ങി അധികം വൈകാതെ പൂട്ടിയത്. തിരുവനന്തപുരം 1539, കൊല്ലം 1629, കോട്ടയം 1151, എറണാകുളം 1829, തൃശൂര്‍ 1441, പാലക്കാട് 1880, കോഴിക്കോട് 1801, കണ്ണൂര്‍ 1845 എണ്ണവും പൂട്ടി. ഇടുക്കി 398, വയനാട് 521, കാസര്‍ഗോഡ് 601, ആലപ്പുഴ 956, പത്തനംതിട്ട 693 എണ്ണവും പൂട്ടിയിട്ടുണ്ട്.

ഹോട്ടല്‍, ബേക്കറി തുടങ്ങിയ സംരംഭങ്ങളും അച്ചാര്‍ നിര്‍മാണം അടക്കമുള്ള കുടില്‍ വ്യവസായങ്ങളുമാണ് കൂടുതല്‍ അടച്ചുപൂട്ടിയത്. പലതും ആരംഭിച്ചെങ്കിലും മതിയായ സഹായങ്ങളും മറ്റും ലഭിക്കാതെ അടച്ചു പൂട്ടുകയായിരുന്നു.

ആശമാർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും; സർക്കാർ ഉത്തരവിറക്കി

ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട സംഭവം; തമിഴ്നാട് പൊലീസിനെതിരേ കേസെടുത്തേക്കും

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി | Video

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ‍്യം ചെയ്യുന്നു

‌‌കോയമ്പത്തൂർ കൂട്ടബലാത്സംഗം; പ്രതികളെ വെടിവച്ചിട്ട് പൊലീസ്