അബുദാബി വാർഷിക ഇൻവെസ്റ്റ്മെന്‍റ് മീറ്റ്; ഏപ്രിൽ 7 മുതൽ 9 വരെ  
Business

അബുദാബി വാർഷിക ഇൻവെസ്റ്റ്മെന്‍റ് മീറ്റ്; ഏപ്രിൽ 7 മുതൽ 9 വരെ

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്‍ററിലാണ് പരിപാടി നടക്കുന്നത്

അബുദാബി: വാർഷിക ഇൻവെസ്റ്റ്മെന്‍റ് മീറ്റ് (എ.ഐ.എം) 2025 ഏപ്രിൽ 7 മുതൽ 9 വരെ അബുദാബിയിൽ നടക്കും. 'ആഗോള നിക്ഷേപത്തിന്‍റെ ഭാവി മാപ്പിംഗ് പുതിയ സമതുലിത ലോക ഘടനയിലേക്ക് ആഗോള നിക്ഷേപ ഭൂപ്രകൃതിയുടെ പുതിയ തരംഗം' എന്ന ആശയത്തിലാണ് വാർഷിക നിക്ഷേപ കോൺഗ്രസ്സിന് അബുദാബി ആതിഥ്യമരുളുന്നത്.

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, മുതിർന്ന പ്രാദേശിക-അന്തർദേശീയ നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കും.

നമ്മുടെ കാലത്തെ സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ആഗോള ശ്രമങ്ങൾക്ക് നേതൃത്വം നൽകാനുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനുള്ള അവസരമാണ് എഐഎം കോൺഗ്രസ് 2025 എന്ന് യുഎഇ വിദേശ വ്യാപാര സഹ മന്ത്രിയും എഐഎം കോൺഗ്രസ് പ്രസിഡന്‍റുമായ ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി പറഞ്ഞു. മികച്ച നൂതന സ്റ്റാർട്ടപ്പുകളെ ചടങ്ങിൽ ആദരിക്കും.

എഐഎം കോൺഗ്രസ് 2025 സമ്മേളന സ്ഥലം ഇരട്ടിയായി വിപുലീകരിക്കും. പ്രദർശന വിസ്തീർണ്ണം 30,000 ചതുരശ്ര മീറ്ററായി വർധിക്കും. 180 രാജ്യങ്ങളിൽ നിന്നുള്ള 25,000ത്തിലധികം വിശിഷ്ട പങ്കാളികൾ പരിപാടിയിൽ പങ്കെടുക്കും.

1,000 പ്രഭാഷകർ 350ലധികം പാനൽ ചർച്ചകളിൽ ഏർപ്പെടും. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ), ആഗോള വ്യാപാരം, സ്റ്റാർട്ടപ്പുകൾ, യൂണികോൺസ്, ഫ്യൂച്ചർ സിറ്റികൾ, ഫ്യൂച്ചർ ഫിനാൻസ്, ഗ്ലോബൽ മാനുഫാക്ചറിംഗ്, ഡിജിറ്റൽ എക്കണോമി, ഓൺട്രപ്രണേഴ്‌സ് എന്നിവയാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ.

സ്മാർട്ട് കൃഷി, ഊർജം, ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ്, സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റുകൾ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്നിങ്ങനെ വിശാലമായ മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഈ പോർട്ട്ഫോളിയോകൾ.

കൂടാതെ, വ്യവസായം, മെഡിക്കൽ ടൂറിസം, ബയോടെക്നോളജി, മെഡിക്കൽ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ വ്യവസായം, അന്താരാഷ്ട്ര വ്യാപാരം, ലോജിസ്റ്റിക്സ്, ഗതാഗതം, ജല സാങ്കേതിക വിദ്യ, ടൂറിസം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെയും കോൺഗ്രസ് അഭിസംബോധന ചെയ്യും.

യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്‍റെിന്‍റെ 2024ലെ കണക്കനുസരിച്ച് യുഎഇയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ത്തിന്‍റെ ഒഴുക്ക് റെക്കോർഡ് വളർച്ചയിൽ വ്യക്തമാണ്. 2023ൽ എഫ്.ഡി.ഐ 35% വർധിച്ച് 112.6 ബില്യൻ ദിർഹമിൽ എത്തിയിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി